ഓൺലൈനായി സ്വർണ്ണം വാങ്ങാനും വിൽക്കാനുമുള്ള സംവിധാനവുമായി ഷവോമി മി പേ ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. വാങ്ങിയ സ്വർണ്ണം കമ്പനിയുടെ പങ്കാളിത്തതോടു കൂടിയുള്ള ഒരു നിലവറയിൽ സംഭരിക്കാനും ഉപയോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കാനും ഉള്ള ഓപ്ഷൻ ഉണ്ട്.ഗോൾഡ് ഇൻവെസ്റ്റ്മെന്റ് സ്റ്റാർട്ട്‌അപ്പ് ആയ സേഫ് ഗോൾഡുമായി പങ്കുചേർന്ന് ഷവോമി 2018 ഡിസംബറിൽ MI പേ ആപ്ലിക്കേഷന്റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചത്.മുൻപ് ഈ ഒരു ഓപ്ഷൻ ഉള്ളത് ഇന്ത്യയിൽ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം എന്നിവയ്ക്ക് മാത്രമായിരുന്നു.
സ്വർണ്ണം വാങ്ങുന്നതിനും വിൽക്കുന്നതിനുമായി, MI ആപ്ലിക്കേഷൻ ഒരു പ്രത്യേക ഗോൾഡ് ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നു.24 കാരറ്റ് ഫിസിക്കൽ ഗോൾഡ് വാൾട്ടിങ് കമ്പനിയായ ബ്രിക്‌സ് ഇന്ത്യയിൽ സുരക്ഷിതമായി സൂക്ഷിക്കാനും ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നു. അതോടൊപ്പം വാങ്ങിയ സ്വർണം ഡെലിവർ ചെയ്യാനും ആപ്ലിക്കേഷൻ അവസരം നൽകുന്നു.
Leave a Reply