കോവിഡിനെ കണ്ടെത്താൻ എ ഐ സോഫ്റ്റ്‌വെയർ

ലോകം മുഴുവനുമുള്ള മനുഷ്യ ജീവനുകൾക്ക് നാശം വരുത്തികൊണ്ട് മുന്നേറുന്ന കോവിഡ്19 നെ കണ്ടെത്തുവാനും തുരത്താനും ശാസ്ത്രലോകവും ടെക്നോളജിയും ഉണര്‍ന്നു പ്രവർത്തിക്കുകയാണ്. കോവിഡ് നിര്‍ണ്ണയം  നടത്തുവാൻ ഇതിനോടകം തന്നെ പല മാർഗ്ഗങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായതോടെ ഉള്ള സോഫ്റ്റ് വെയറും ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.
ജപ്പാനിലെ ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞര്‍ ഐ ഐ ടി  റൂർക്കിയിലെ വിദ്യാർഥികളുടെയും പ്രൊഫസർമാരുടെയും പിന്തുണയോടുകൂടി കോവിഡിനെ കണ്ടെത്തുന്നതിനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചിരിക്കുന്നത്. വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും നിഗമനങ്ങളിലെത്താനും ഈ മാർഗ്ഗത്തിലൂടെ സാധിക്കും. എക്സ് റേ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം. അതിനാൽ അതിവേഗത്തിലുള്ള പരിശോധന സാധ്യമാകും. 3.36 സെക്കൻഡിൽ 100 ചിത്രങ്ങളാണ് ഇതിൽ പകർത്തപ്പെടുന്നത്. ആരോഗ്യ പ്രവർത്തകർക്ക് രോഗികളെ സ്പർശിക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ സുരക്ഷിതവുമാണീ മാർഗ്ഗം. രോഗിയുടെ നെഞ്ചി ന്റെ എക്സ് റേ എടുത്തതിനുശേഷം ഇത് ഡീപ് ആൻഡ് മെഷീൻ ലേണിങ് മോഡിലേക്ക് അയക്കുന്നു. 

99.69 ശതമാനവും കൃത്യതയോടു കൂടിയാണ് ഈ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരെയൊക്കെ കോവിഡ് സ്ഥിരീകരിക്കാനുള്ള പി സി ആർ ടെസ്റ്റിന് വിധേയമാക്കണമെന്ന് ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു തീരുമാനിക്കാവുന്നതാണ്. മലേഷ്യയിലെ സൈബർജയ യൂണിവേഴ്സിറ്റിക്ക് വേണ്ടി വിവരങ്ങൾ ശേഖരിക്കുന്ന ഗവേഷകരാണ് സോഫ്റ്റ്‌വെയർ നിർമാണത്തിനും സഹായികൾ ആയിട്ടുള്ളത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*