കൊറോണ വൈറസ് പടരാതിരിക്കാൻ ആളുകൾ വീട്ടിൽ താമസിക്കാൻ തുടങ്ങിയപ്പോൾ മുതൽ, വാട്സ്ആപ്പ് പോലുള്ള നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ വാർത്തകളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി.ഇതിനെ പ്രതിരോധിക്കാൻ, ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിംഗ് സർവീസായ വാട്‌സ്ആപ്പ് ഫോർവേഡ് സന്ദേശങ്ങൾക്ക് ഒരു നിയന്ത്രണം നടപ്പാക്കി. ഇതിന്റെ ഫലമായി ഫോർവേഡ് ചെയ്ത സന്ദേശങ്ങളുടെ എണ്ണത്തിൽ 70 ശതമാനം കുറവുണ്ടായതായി വാട്സ്ആപ്പ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു.ഫോർവേർഡ് ചെയ്‌ത സന്ദേശങ്ങളുടെ കുറവ് തെറ്റായ വിവരങ്ങളുടെ വ്യാപനം തടയുന്നതിന് സഹായകരമായിട്ടുണ്ട്.പുതിയ അപ്ഡേഷന് മുൻപ് ഒരു സന്ദേശം ഒരേ സമയം 5 പേർക്ക് ഫോർവേഡ് ചെയ്യാമായിരുന്നു.
Leave a Reply