ആദ്യകാല മൊബൈൽഫോണുകൾ ആളുകളുമായി സംസാരിക്കാൻ ഉള്ള ഒരു ഉപകരണം മാത്രമായിരുന്നു. മെസ്സേജും ഇന്റർനെറ്റും ഒക്കെ വന്നതോടുകൂടി സ്മാർട്ട്ഫോൺ യുഗത്തിന് തുടക്കമായി. ചാറ്റിങ്, ബ്രൗസിംഗ്, സെൽഫി തുടങ്ങിയവയുമായി ഫോണുകൾ സ്മാർട്ട് ആയപ്പോൾ ബാറ്ററിശേഷി ഒരു വില്ലനായി അവതരിച്ചു. പുതിയ ടെക്നോളജി അനുസരിച്ച് ബാറ്ററി മാത്രം മാറിയില്ല. അതുകൊണ്ടുതന്നെ എത്ര വിലകൂടിയ ഫോൺ ആയാലും ശരിക്കും ഉപയോഗിച്ചാൽ ഒറ്റ ദിവസം പോലും തികച്ചും ബാറ്ററി ആയുസ്സും ഉണ്ടാകില്ല. ഇതിനൊരു പരിഹാരം ആയിട്ടാണ് പവർ ബാങ്കിന്റെ രംഗപ്രവേശനം. ഇന്ന് എല്ലാ സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ പക്കലും ഒരു പവർ ബാങ്ക് ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഈ രംഗത്ത് മത്സരവും ശക്തമാണ്. മൈക്രോസോഫ്റ്റ്, സോണി, സാംസങ്, ലെനോവോ തുടങ്ങിയ മുൻനിര കമ്പനികൾ മുതൽ ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ച് ഷിയോമി അടക്കമുള്ള പല കമ്പനികളും തങ്ങളുടെ പവർ ബാങ്ക് കളുമായി വിപണിയിൽ സജീവമാണ്.
എന്താണ് പവർബാങ്ക്?
പേര് പോലെ തന്നെ ഇതും ഒരു ബാങ്ക് ആണ്, പക്ഷേ ഇവിടെ പണത്തിനുപകരം എനർജി അഥവാ ഊർജമാണ് സംഭരിക്കുന്നതു എന്ന് മാത്രം. പവർ ബാങ്ക് ഉപയോഗിച്ച് ഫോണുകൾ, ഗാഡ്ജറ്റുകൾ മുതലായവ ചാർജ് ചെയ്യാവുന്നതാണ്. ചാർജർ ഉപയോഗിച്ച് പവർബാങ്ക് ചാർജ് ചെയ്തതിനുശേഷം ആവശ്യാനുസരണം ഫോൺ ചാർജ് ചെയ്യാവുന്നതാണ്. യാത്രയിലും മറ്റും ഉത്തമ സഹായിക്കും ഈ ഉപകരണം. 2500mAh മുതൽ 50000mAh വരെ ശേഷിയുള്ള പവർ ബാങ്കുകൾ വിപണിയിൽ 350 രൂപ മുതൽ ലഭ്യമാണ്. സോളാർപാനൽ ഓട് കൂടിയ പവർബാങ്കുകളും ലഭ്യമാണ്. ഇവ ചാർജ് ചെയ്യാനായി സൂര്യപ്രകാശം ഉള്ളിടത്ത് വെക്കണമെന്ന് മാത്രം.
ലിഥിയം അയൺ ബാറ്ററി ഉള്ളതും ലിഥിയം പവർ ബാറ്ററി ഉള്ളതുമായ പവർബാങ്കുകൾ ലഭ്യമാണ്. ഇതിൽ ലിഥിയം പവർ ബാറ്ററികൾക്ക് സംഭരണശേഷി കുറയുമെങ്കിലും ഇവ കൂടുതൽ സുരക്ഷിതത്വം ഇടനിൽപ്പും ഉറപ്പാക്കുന്നു. അതുകൊണ്ടുതന്നെ ലിഥിയം പവർ ബാറ്ററി ഉപയോഗിക്കുന്ന പവർബാങ്കുകൾ വിലയും കൂടുതലാണ്. എല്ലാ ബ്രാൻഡ് പവർബാങ്കുകളിലും ലിഥിയം പവർ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഒരു 12000mAh പവർ ബാങ്ക് ഉപയോഗിച്ച് 2000mAh ബാറ്ററി ഉള്ള ഒരു ഫോൺ എത്രപ്രാവശ്യം ചാർജ് ചെയ്യാനാകും? 6 പ്രാവശ്യം എന്നാണ് ഉത്തരമെങ്കിൽ തെറ്റി. കാരണം പല കാരണങ്ങൾകൊണ്ടും പവർബാങ്കിൽ ഊർജ്ജ നഷ്ടം ഉണ്ടാകും. അതായത്, ഏകദേശം പവർ ബാങ്കിന്റെ സംഭരണശേഷിയുടെ 10% വരെ ഊർജം നഷ്ടമാകുന്നു. അതിനാൽ 2000mAh ബാറ്ററി ഏകദേശം 4 തവണ ചാർജ് ചെയ്യാവുന്നതാണ്. അതുപോലെതന്നെ പവർ ബാങ്ക് ചാർജ് ചെയ്യുമ്പോൾ ഏകദേശം 25% പവർ നഷ്ടപ്പെടുന്നതാണ്.
പവർ ബാങ്ക് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
• പവർ ബാങ്കിന്റെ സംഭരണശേഷി ഉറപ്പുവരുത്തുക:
ബ്രാൻഡ് നെയിം പോലും ഇല്ലാത്ത നിരവധി പവർ ബാങ്കുകൾ വിപണിയിൽ ലഭ്യമാണ്. അതിനാൽ യഥാർഥ സംഭരണശേഷിയുള്ളവാ തിരിച്ചറിയുക. ഉദാഹരണത്തിന് പവർ ബാങ്ക് F-ന്റെ സംഭരണശേഷി 10000 mAh ആണെന്നും അത് 7 മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ചെയ്യുമെന്നും അവകാശപ്പെടുന്നു. ഇനി ഇത് ശരിയാണോ എന്ന് പരിശോധിക്കാം.
പവർ ബാങ്ക് സംഭരണശേഷി = 10000mAh
പവർ ബാങ്ക് പവർ = 5V 1A(1A=1000nAh)
ഇത് പ്രകാരം1000mAh ഒരു മണിക്കൂർ കൊണ്ട് ചാർജ് ചെയ്യപ്പെടും. അങ്ങനെ വന്നാൽ1000mAh * 7 മണിക്കൂർ = 7000mAh ഇതാണ് യഥാർത്ഥ സംഭരണശേഷി.
• ഫോണിന്റെ ചാർജ് സ്പെസിഫിക്കേഷൻ യോജിക്കുന്നവർ തിരഞ്ഞെടുക്കുക:
മൊബൈൽ ഫോൺ ചാര്ജറിൽ വോൾട്ടേജ് ഔട്ട്പുട്ട് വിവരങ്ങൾ നൽകിയിരിക്കും. അവയ്ക്ക് അനുസരിച്ച് മാത്രം പവർ ബാങ്ക് തിരഞ്ഞെടുക്കുക. 2A, 1A തുടങ്ങിയ വോൾട്ടേജ് ഔട്ട്പുട്ട് നൽകുന്ന പവർബാങ്കുകൾ ലഭ്യമാണ്. ഇതിൽ 2A പവർ ബാങ്ക് 1A പവർ ബാങ്കിനേക്കാൾ ഇരട്ടി വേഗത്തിൽ ചാർജ് ചെയ്യുമെങ്കിലും ഫോൺ ബാറ്ററി 2A സപ്പോർട്ട് ചെയാത്തതു ആയിരിക്കും. ഇത്തരം കേസുകളിൽ ഫോണിന് തകരാറുകൾ സംഭവിക്കാനിടയുണ്ട്.
• ഓവർ വോൾട്ടേജ് പ്രൊട്ടക്ഷൻ, ഓവർ ചാർജ് പ്രൊട്ടക്ഷൻ, ഓവർ ടെമ്പറേച്ചർ പ്രൊട്ടക്ഷൻ എന്നിവ ഉള്ള പവർ ബാങ്കുകൾ വാങ്ങുക.
• ഗ്യാരണ്ടി ഉള്ള പവർബാങ്കുകൾ മാത്രം വാങ്ങുക.
• വില അല്പം കൂടിയാലും ബ്രാൻഡ് ഉത്പന്നങ്ങൾ തന്നെ തിരഞ്ഞെടുക്കുക.
വിപണിയിൽ ലഭ്യമായ ചില മികച്ച പവർ ബാങ്കുകൾ പരിചയപ്പെടാം:
•ഷവോമി എംഐ 10400mAh വില :999
•ലെനോവോ പിഎ 10400mAh വില :1650
•പ്രോട്രോണിക്സ് പി.ഓ.ആർ 12000mAh വില :2900
•കാർബൺ പൊലിമെർ 10000mAh വില :1640
Leave a Reply