ഏതാനും മികച്ച ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ

Photo Editing

 ഇമേജ് എഡിറ്റിംഗ് എന്ന് പറയുമ്പോൾ തന്നെ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഫോട്ടോഷോപ്പ് ആയിരിക്കും. ഡിജിറ്റൽ ഫോട്ടോഗ്രഫി രംഗത്ത് ക്യാമറയേക്കാൾ അധികം സംഭാവനകൾ നൽകിയത് ഒരുപക്ഷേ ഫോട്ടോഷോപ്പ് പോലെയുള്ള ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൽ ആവാം.  ആടിനെ പട്ടിയാക്കുക എന്ന പ്രയോഗം അക്ഷരത്തിൽ പ്രയോഗിക്കപ്പെടുന്ന മേഖലയാണിത്. മൊബൈൽ പ്ലാറ്റ്ഫോമിലേക്ക് കടക്കുമ്പോൾ ഫോട്ടോഷോപ്പിനെ പോലെ വ്യത്യസ്ത ഫോട്ടോ എഡിറ്റിംഗ് കഴിവുകളുള്ള ധാരാളം ആപ്ലിക്കേഷനുകൾ ഉണ്ട്. ലളിതമായ ടച്ച്‌ അപ്പ്‌ ജോലികൾക്കും കമ്പ്യൂട്ടർ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും ആപ്ലിക്കേഷനുകൾ സഹായകമാണ്. ഇത്തരത്തിലുള്ള ചില ആപ്ലിക്കേഷനുകൾ നമുക്ക് പരിചയപ്പെടാം. 

അഡോബി ഫോട്ടോഷോപ്പ് എക്സ്പ്രസ്സ്‌
(Adobe Photoshop Express)

മുൻപ് സൂചിപ്പിച്ച പോലെ ഫോട്ടോ എഡിറ്റിംഗിൽ അഡോബിയുടെ ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയറിനെ അത്ര പ്രശസ്തി ഇതുവരെ മറ്റൊരു ആപ്ലിക്കേഷനും കൊണ്ടുപോയിട്ടില്ല എന്ന് നിസ്സംശയം പറയാം. ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ഈ ആപ്ലിക്കേഷൻ സൗജന്യമാണ്. എങ്കിലും ടെസ്റ്റോ പതിപ്പുമായി ഒരിക്കലും ഇതിനെ താരതമ്യം ചെയ്യാൻ കഴിയുകയില്ല എന്ന് ആദ്യം തന്നെ പറയട്ടെ. ബേസിക് ഫോട്ടോ പ്രവർത്തികൾ ആയ ക്രോപ്പിംഗ്, ലേയർ, ടൈറ്റിലിംഗ്, റെഡ് ഐ റിമൂവൽ തുടങ്ങിയ എല്ലാം തന്നെയും ഫോട്ടോഷോപ്പ് എക്സ്പ്രസ്സിൽ ചെയ്യാം. മാനുവൽ വൈറ്റ് ബാലൻസ്, പബ്ലിഷിംഗ് പ്ലാറ്റഫോം, ടാബ്ലെറ്റ് ഒപ്ടിമൈസേഷൻ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഈ ലിസ്റ്റിൽ പെട്ട മറ്റു ആപ്പുകൾ ഇല്ലാത്ത സവിശേഷതയാണ് പബ്ലിഷിംഗ് പ്ലാറ്റ്ഫോം. ഇത് ഉപയോഗിക്കുക വഴി എഡിറ്റ് ചെയ്ത ചിത്രം ഉടനടി തന്നെ പോർട്ടഫോളിയോ രൂപത്തിൽ ഒരു വെബ്സൈറ്റിലേക്ക് അല്ലെങ്കിൽ സൗകര്യമായി കൈമാറുന്ന ലിങ്ക് രൂപത്തിലാക്കുക ചെയ്യാം. മാനുവൽ വൈറ്റ് ബാലൻസ് ഉപയോഗിച്ച് നാം എടുക്കുന്ന ചിത്രത്തിൽ വന്നേക്കാവുന്ന അനാവശ്യ കളർ ബാലൻസ് ഒഴിവാക്കാം. ടാബ്‌ലറ്റുകൾക്കും മാത്രമായി മറ്റൊരു പതിപ്പിലും ഫോട്ടോഷോപ്പ് എക്സ്പ്രസ്സ് ലഭ്യമാണ്. താരതമ്യേന വലിയ സ്ക്രീൻ സൈസ് ആയതുകൊണ്ട് തന്നെ ഫോണുകളിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വഴക്കം ടാബ്ലെറ്റ് പതിപ്പിൽ ലഭിക്കുന്നു. കൂടുതൽ ഫോണ്ടുകളും ക്രോപ് സൈസുകൾ ഉണ്ടെങ്കിലും ഫ്രെയിമുകൾ ഇല്ല എന്നത് ഒരു പോരായ്മയാണ്.

പിക്സ്ലർ
(Pixlr)

ആനിമേഷൻ സോഫ്റ്റ്‌വെയർ രംഗത്തെ അധികാരികൾ ആയ് ഓട്ടോഡെസ്‌ക് ആണ് പിക്സ്ർന്റെയും സൃഷ്ടാക്കൾ. മേൽപ്പറഞ്ഞ ബേസിക് പ്രവർത്തികളെല്ലാം തന്നെയും പിക്സ്ലറിലും ലഭ്യമാണ്. വലിയ ചിത്രങ്ങൾ എഡിറ്റ് ചെയ്യേണ്ട വർക്ക് അതേപോലെ ചിത്രത്തിൽ വളരെ അടിസ്ഥാനപരമായ വ്യത്യാസങ്ങൾ അതിവേഗം വരുത്താൻ ആഗ്രഹിക്കുന്നവർക്കും പിക്സ്ലർ ആണ് അഭികാമ്യം. വൈവിധ്യമാണ് എഫക്റ്റുകൾ, ഫിൽറ്ററുകൾ, ഫ്രെയിമുകൾ, ഓവറലേ എന്നിവയാണ് പിക്സലിന്റെ സവിശേഷതകൾ. ഫിൽട്ടറുകൾ ഉപയോഗിച്ച് ഫോട്ടോകളുടെ കളർ ബാലൻസ് വർധിപ്പിക്കാം.വിവിധ ഓവർ ലേ ഉപയോഗിച്ച് നാം എടുത്ത് ചിത്രത്തിന് സ്വഭാവം തന്നെ മാറ്റിയെടുക്കാം. ഇതിലെ ഓട്ടോ ഫിക്സ് ഓപ്ഷൻ ഒറ്റ ക്ലിക്ക്കിൽ കളർ ബാലൻസ്, നോയിസ് റിമൂവൽ തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നു.

പിക്സ് ആർട്ട്‌
(PicsArt)

ഒരു ഇമേജ് എഡിറ്റിംഗ് ആപ്ലിക്കേഷൻ എന്നതിലുപരി ഒരു ഓൾറൗണ്ടർ ആണ് പിക്സ് ആർട്ട്‌. പിക്സ് ആർട്ട്‌ ഉപയോഗിച്ച് ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും, വരയ്ക്കാനും സാധിക്കും. ചിത്രംവര എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കേണ്ട. ചിത്രം വരയിൽ പ്രാഗൽഭ്യം ഇല്ലാത്തവർക്കും പിക്സ് ആർട്ട്‌ ഉപയോഗിച്ച് ലളിതമായ ചിത്രം വരയ്ക്കാം. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിവിധ തരം ബ്രഷുകളും ടൂളുകളും ചിത്രംവര അനായാസം ആകുന്നു. വിവിധ ലെയറുകൾ ഉപയോഗിച്ച് വരയ്ക്കാം. ക്ലിപ്പ് ആർട്ടുകൾ ചിത്രത്തിൽ ഉൾപ്പെടുത്താൻ ലെയറുകൾ സഹായകമാണ് ആണ്. ട്യൂട്ടോറിയൽ വീഡിയോകൾ ലഭ്യമാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അത്യാവശ്യം സ്പീഡ് ഉള്ള ഒരു നെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ ട്യൂട്ടോറിയൽ വീഡിയോകൾ കാണാം. കാലിഡോസ്കോപ്പി ചിത്രങ്ങൾ വരയ്ക്കാൻ പിക്സ് ആർട്ട്‌ കാലിഡോസ്കോപ്പ് (PicsArt Kaleidoscope), മുഖത്തിന് ഫ്‌ല്യൂയിഡ് എഫക്ട് നൽകാൻ പിക്സ് ആർട്ട്‌ ഗോ (Picsart Goo), കുട്ടികൾക്കായിപിക്സ് ആർട്ട്‌ ഫോർ കിഡ്സ്‌ (Picsart for kids) ഇനി ആപ്ലിക്കേഷനുകൾ പിക്സ് ആർട്ടിന്റെ കൂടെ ഉപയോഗിക്കാം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*