ലോകത്തിലെ ആദ്യത്തെ സെർച്ച് എഞ്ചിൻ- ആർച്ചി

Archie search engine

ഇന്റർനെറ്റിൽ വിവരങ്ങൾ ചെയ്യാനുള്ള ഉപാധിയാണ്ലോ സെർച്ച് എഞ്ചിനുകൾ. സെർച്ച് എൻജിൻ എന്നൊരു സാങ്കേതം ഒരുപക്ഷേ ഇല്ലായിരുന്നെങ്കിൽ വെബ് ഒരു കീറാമുട്ടി ആയി നമുക്ക് അനുഭവപ്പെടും ആയിരുന്നു. ആവശ്യ വിവരങ്ങൾ കണ്ടെത്താൻ ചിലപ്പോൾ മണിക്കൂറുകളോ  മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. അതിസങ്കീർണമായ അൽഗോരിതങ്ങളും രീതികളും ഉപയോഗപ്പെടുത്തിയാണ് ലക്ഷക്കണക്കിന് വരുന്ന വെബ് വിവരങ്ങളിൽ നിന്ന് നമുക്ക് ആവശ്യമായവ മാത്രം ഞൊടിയിടയിൽ സെർച്ച് എഞ്ചിൻ കാണിച്ചുതരുന്നത്.  സെർച്ച് എഞ്ചിൻ എന്നാൽ ഗൂഗിൾ എന്നാണ് നമ്മുടെയെല്ലാം മനസ്സിൽ വരിക.  എന്നാൽ ഗൂഗിൾ സെർച്ച് എഞ്ചിൻ പാതയിലെ പുതുമുഖമാണ്. കാരണം മറ്റൊന്നുമല്ല, ഗൂഗിളിനു മുമ്പ് തന്നെ എത്രയോ സെർച്ച് എഞ്ചിനുകൾ ഉണ്ടായിരുന്നു എന്ന്ത് തന്നെ.

ഇപ്പോൾ വെബ് ഉപയോഗിക്കുന്നവരിൽ 90 ശതമാനം പേരും ഗൂഗിളിൽ ആണ് തിരിച്ചിൽ നടത്തുന്നതെങ്കിലും1990 ഈ കാലഘട്ടത്തിൽ സ്ഥിതി മറ്റൊന്നായിരുന്നു. തുടക്കത്തിൽ ഇന്റർനെറ്റും വെബും  ഇന്ന് കാണുന്ന രൂപത്തിൽ അല്ലായിരുന്നു,  എഫ്.ടി.പി സൈറ്റുകളുടെ ഒരു കൂട്ടം ആയിരുന്നു ആ കാലത്ത് ഇന്റർനെറ്റ്. എഫ്.ടി.പി എന്നാൽ ഫയൽ ട്രാൻസ്ഫർ പ്രോട്ടോകോൾ. ഈ സൈറ്റുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഫയലുകൾ ഡൗൺലോഡ് ചെയ്യുവാനും തിരിച്ച് അപ്‌ലോഡ് ചെയ്യാനും മറ്റു സാധിച്ചിരുന്നു. ഇത്തരം എഫ്.ടി.പി സൈറ്റുകളിൽ നിന്നും ആവശ്യമുള്ള ഫയലുകൾ കണ്ടുപിടിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു.

ഈ ബുദ്ധിമുട്ട് മറികടക്കാൻ വേണ്ടി 1990-ൽ അലൻ എംറ്റേജ് എന്നയാൾ ഇന്റർനെറ്റിൽ ഉപയോഗിക്കാവുന്ന ആദ്യത്തെ സർച്ച് ഉപകരണം അല്ലെങ്കിൽ ഉപാധി നിർമ്മിച്ചു. ആർച്ചി (ARCHIE) എന്നായിരുന്നു ആ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനത്തിന്റെ പേര്. കാനഡയിലെ മോൺട്രിയൽ ഉള്ള മക് ഗിൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരുന്ന സമയത്താണ് അദ്ദേഹം ആർച്ചി നിർമ്മിച്ചത്. ആർച്ചിയുടെ പ്രവർത്തനം ഇങ്ങനെയായിരുന്നു. നിശ്ചിത ഇടവേളകളിൽ എഫ്.ടി.പി സർവറുകൾ ബന്ധപ്പെട്ട ഓരോ സർവറിൽ ഉള്ള ഫയലുകളുടെ പട്ടിക ശേഖരിക്കുക എന്നതാണ് ആർച്ചി ആദ്യം ചെയ്യുക, ഇതിനുശേഷം ആ പട്ടികയിൽ നിന്ന് യൂണിക്സിൽ ലഭ്യമായ ഗ്രെപ് (GREP) എന്ന നിർദ്ദേശം ഉപയോഗിച്ച് ആവശ്യമുള്ള ഫയൽ പേര് തിരയുന്നു, ഇതുവഴി ഉപയോക്താവിന് ഫയലിനെ പേര് അറിയാമെങ്കിൽ അത് ഏത് എഫ്.ടി.പി സർവറിൽ ഉള്ളതാണെന്ന് കണ്ടുപിടിക്കുവാൻ സാധിക്കുന്നു. ആർച്ചി ഉപയോഗിച്ച് വയൽ പേരുകൾ മാത്രമേ തിരയുവാൻ സാധിച്ചിരുന്നുള്ളൂ, ടെസ്റ്റ് ഫയലുകളുടെയും മറ്റും ഉള്ളടക്കം തിരയാൻ സാധ്യമായിരുന്നില്ല. എന്നാൽ തന്നെയും ലോകത്തിലെ ആദ്യത്തെ സെർച്ച് എഞ്ചിൻ എന്നുള്ള പദവി ആർച്ചികു തന്നെയാണ്. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*