2020 ലെ ഏറ്റവും മികച്ച ഗെയിമിംഗ് ലാപ്ടോപ്

അമ്പതിനായിരം തുടങ്ങുന്ന ചെറിയ മോഡൽ മുതൽ 10 ലക്ഷം 20 ലക്ഷം വരെയുള്ള ഗെയിമിംഗ് ലാപ്ടോപ്പുകൾ മാർക്കറ്റിൽ ലഭ്യമാണ്. വളരെ ഹൈ കോളിറ്റി ഗ്രാഫിക്സും അതുപോലെ തന്നെയുള്ള പെർഫോമൻസും ആണ് ഗെയിമിംഗ് ലാപ്ടോപ്പിന്റെ പ്രത്യേകത. 1080p ഡിസ്‌പ്ലേയും അതുപോലെ തന്നെ വളരെ മികച്ച റിഫ്രഷ് റേറ്റ് ആയിരിക്കും ഗെയിമിംഗ് ലാപ്ടോപ്പിൽ. ചിലതിനു 4K സ്ക്രീൻ ഉണ്ടാവും. 

മാർക്കറ്റിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകൾ

MSI GE65 Raider

വളരെ സോഫിസിക്കേഷനും പവറും അത് പോലെ തന്നെ രസകരമായ ഗെയിമിംഗ് ലാപ്ടോപ് ആണ് MSI GE65 Raider. ഇതിൽ i9-9880H CPU,  RTX 2070 ഗ്രാഫിക്സ് കാർഡും ആണ് ഉള്ളത്. ഏറ്റവും കൂടുതൽ ഫ്രെയിം റേറ്റ് ഉള്ള ലാപ്ടോപ്പുകളിൽ ഒന്നാണ് MSI. 1,23,499 ആണ് ഇതിന്റെ വില. 

Dell G3 15 

ഒരു ബഡ്ജറ്റ് ഗെയിമിംഗ് ലാപ്ടോപ് എന്ന് വെണ്ണേൽ ഇതിനെ പറയാം. ആകർഷകമായ ഡിസ്പ്ലേ അല്ലെങ്കിലും വളരെ മികച്ച ഒരു ബാറ്ററി ലൈഫ് ആണ് ഇതിനു ഉള്ളത്. നല്ല പെർഫോമൻസ് ഉള്ള ഒരു കീബോർഡ് ആണ് അടുത്ത സവിശേഷത. ഇന്റൽ കോർ i5 പ്രോസസ്സർ ആണ് ഇതിനുള്ളത്. Nvidia Geforce GTX 1650 ആണ് ഇതിന്റെ ഗ്രാഫിക്സ് കാർഡ്. 80,000 ആണ് ഇന്ത്യൻ മാർക്കറ്റിൽ ഇതിന്റെ വില. 


Asus ROG Zephyrus G14 

വളരെ ആകർഷകമായ രീതിയിൽ ഡിസൈൻ ചെയ്ത ലാപ്ടോപ് ആണ് Asus ROG. വളരെ നേർത്തതും ആകർഷകം ആയ ഡിസ്പ്ലേയാണ് ഇതിനുള്ളത്. വളരെ കംഫർട്ടബിൾ ആയ കീബോർഡ് അതുപോലെ നല്ലൊരു ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത്. Nvidia GeForce RTX 2060 Max-Q ഗ്രാഫിക്സ് കാർഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടുലക്ഷത്തോളം അടുത്തുവരും ഇതിന്റെ പേര്. 


Alienware Area-51m 

മൂന്നു ലക്ഷത്തോളം വിലവരുന്ന ഈ ലാപ്ടോപ്പ് വളരെ മികച്ച പെർഫോമൻസ് ആണ് കാഴ്ചവയ്ക്കുന്നത്. ഇന്റൽ കോർ i9-9900K CPU വരെ ഇതിൽ സപ്പോർട്ട് ആവും. GPU Nvidia GeForce RTX2080 വരെയും. വളരെ മികച്ച പെർഫോമൻസ് ആയതിനാൽ ഡെസ്ക്ടോപ്പ് യൂസേഴ്സിന് ഇത് യൂസ് ചെയ്യാൻ വളരെ കംഫർട്ട് ആയിരിക്കും

About The Author

Be the first to comment

Leave a Reply

Your email address will not be published.


*