ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം ഉൾപ്പെടുത്തി ലോക്ക്ഡൗൺ നാളുകളിൽ ആളുകളെ അടുപ്പിക്കുവാൻ മെസഞ്ചർ റൂം ഒരുക്കുകയാണ് ഫെയ്സ്ബുക്ക്. ഒരേസമയം 50 പേർക്ക് വരെ ഗ്രൂപ്പ് കോളിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിയിട്ടുള്ള ഈ സംവിധാനത്തിൽ പങ്കുചേരുവാൻ ക്ഷണിച്ചുകൊണ്ടുള്ള ഒരു ലിങ്കിലൂടെ ആർക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ഫെയ്സ്ബുക്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഇൻവിറ്റേഷൻ ലിങ്ക് വഴി മെസഞ്ചർ റൂം കോളിൽ വരാം.
700 ദശലക്ഷത്തിലധികം പേരാണ് വാട്സ്ആപ്പ് , മെസഞ്ചർ കോളുകൾ ദിനംപ്രതി ഉപയോഗിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇതിന്റെ ഉപയോഗം ഇരട്ടി ആയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വീഡിയോ കോൺഫറൻസിങിനും മറ്റുമായി ജനപ്രീതി നേടിയ ഹൗസ് പാർട്ടി, സൂം തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഉപയോക്താകളെ കൂടി തങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫെയ്സ്ബുക്ക് ഇത് അവതരിപ്പിച്ചിട്ടുള്ളത്.
Leave a Reply