കൊറോണ രോഗികളെ പരിചരിക്കാൻ കർമ്മിബോട്ട്

കൊറോണ രോഗബാധിതരെ പരിചരിക്കുന്നതിനായി റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിരിക്കുകയാണ് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി.ഐസൊലേഷൻ വാർഡിലെ രോഗികളെ പരിചരിക്കുന്നതിനാണ് കർമ്മി ബോട്ട് എന്ന റോബോട്ടിന്റെ സേവനം ഇവിടെ പ്രയോജനപ്പെടുത്തുന്നത്. സ്വയം പര്യാപ്തമായ റോബോട്ട് ആണിത്. രോഗികൾക്ക് ഭക്ഷണവും മരുന്നും നൽകുവാനും അവരോടൊത്ത് സമയം ചെലവഴിക്കാനും ഈ റോബോട്ടിന് സാധിക്കും. സഞ്ചാര പാതകളും എത്തേണ്ട സ്ഥലവും എല്ലാം നേരത്തെ സ്പോട്ട് ചെയ്ത് കൃത്യമായ മാപ്പിംഗിലൂടെയാണ്  കർമ്മി ബോട്ട് പ്രവർത്തിക്കുക.സെക്കൻഡിൽ 1km ആണിതിന്റെ സഞ്ചാരവേഗത.

കേരള സ്റ്റാർട്ടപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ്  റോബോട്ടിക്സ്, ചലച്ചിത്രതാരം മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഈ റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*