ലോക്ക്ഡോൺ വേളയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് സൗജന്യമായി പഠിക്കാം

ഭാവിയിൽ ഏറ്റവുമധികം സാധ്യതയുള്ള മേഖലയായ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സൗജന്യ കോഴ്സ് ആരംഭിച്ചിരിക്കുകയാണ്  നാസ്കോം. വിദ്യാർത്ഥികൾക്കും മറ്റും ഈ സാങ്കേതികവിദ്യയിൽ അറിവ് നേടുന്നതിനും പ്രൊഫഷണലുകൾക്ക് തങ്ങളുടെ സ്കിൽ മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കുന്ന എഐ ഫൗണ്ടേഷൻ പ്രോഗ്രാം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ പിന്തുണയോടുകൂടി ആണ് നടത്തുന്നത്.

180 ദിവസം കൊണ്ട് വീട്ടിലിരുന്ന്  സൗജന്യമായി പഠിക്കാവുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് SKO കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റും ലഭ്യമാണ്. ഇന്‍ട്രൊഡക്ഷന്‍ റ്റു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,  SQL  ആന്‍ഡ് റിലേഷണല്‍  ഡേറ്റാബേസസ് 101, പൈത്തണ്‍ ഫോര്‍ ഡേറ്റ സയന്‍സ്, അല്‍ഗോരിതംസ്, സ്റ്റാറ്റിസ്റ്റിക്‌സ് 101, ഡാറ്റ വിഷ്വലൈസേഷന്‍ വിത്ത് പൈത്തണ്‍ എന്നി 6 വിഷയങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫൗണ്ടേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 68000 രൂപ ഫീസ് ഉള്ള ഈ കോഴ്സ് മെയ് 15 വരെയാണ് സൗജന്യമാക്കിയിരിക്കുന്നത്.

സ്കിൽഅപ്പ് ഓൺലൈൻ പോർട്ടലിൽ കോഴ്സിനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  ഓൺലൈൻ പോർട്ടലിൽ വിവരങ്ങൾ എൻട്രോൾ ചെയ്യണം. താൽപ്പര്യമുള്ളവർക്ക് ഈ ലിങ്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

https://skillup.online/courses/course-v1:NASSCOM+FOUNDAI100+2019/about

About The Author

Be the first to comment

Leave a Reply

Your email address will not be published.


*