ടെലിമെഡിസിൻ – ഭാവിയുടെ ആരോഗ്യത്തിനായി

കോവിഡ് -19 , പ്രളയം  തുടങ്ങിയ പശ്ചാത്തലങ്ങളിൽ  പൊതുജനാരോഗ്യപരിപാലനത്തിൽ  സ്വീകരിച്ച നടപടികൾ  കേരളത്തെ മാതൃക സംസ്ഥാനമാക്കി മാറ്റിയിരിക്കുകയാണ് .ഇന്റർനെറ്റ് കണക്റ്റിവിറ്റിയും  വീഡിയോ  കോൺഫറൻസിങ്ങും  മറ്റും  ഉപയോഗപ്പെടുത്തികൊണ്ടുള്ള  നൂതന ചികിത്സാ മാർഗ്ഗങ്ങൾ കേരളം    ഈ  ഘട്ടങ്ങളിൽ നടപ്പാക്കിയിട്ടുണ്ടായിരുന്നു .തലശ്ശേരി മലബാർ ക്യാൻസർ  സെന്ററിലെ ക്യാൻസർ പാലിയേറ്റീവ് മെഡിസിൻ ഹെഡ് ആയ ഡോക്ടർ എം എസ് ബിജി, ഡയറക്ടറായ ഡോക്ടർ ബി സതീശൻ എന്നിവർ ചേർന്ന്  ടെലിമെഡിസിൻ സാധ്യതകൾ വിദൂര പേഷ്യന്റ് കെയറിനും കൗൺസിലിംഗിനും ഉപയോഗപ്പെടുത്തുകയുണ്ടായി .വീഡിയോ കോൺഫറൻസ് മുഖേന  നടത്തിയ  റിയൽ ടൈം  പേഷ്യന്റ് അസസ്മെന്റ് ഏറെ  പ്രയോജനകരമായിരുന്നു .ആശുപത്രിയിൽ എത്തിപ്പെടാൻ കഴിയാത്ത  രോഗിയുടെ വീട്ടിൽ നേഴ്സ്  എത്തുകയും  ആരോഗ്യ സംബന്ധമായ  വിവരങ്ങൾ   ഒരു  ഗ്രാഫിക്  വർക്  സ്റ്റേഷൻ  മുഖേന  നേഴ്സ്  ബിജിക്ക്  കൈമാറുകയും ചെയ്തു .  ഇ-പാലീയേറ്റീവ് ഇന്ന് വളരെ വലിയ സാധ്യതയാണ്.ലോക്‌ഡൗൺ കാലയളവിൽ  രോഗികൾക്കായി      കോഴിക്കോട് ഹോസ്പിറ്റൽ  നടത്തുന്ന  ഡോക്ടർ  അനീസ് അറക്കൽ   ഫെയ്സ്ബുക്ക് മെസെഞ്ചർ  മുഖേന ഡോക്ടർമാരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിക്കൊണ്ട്  അവരുടെ  വിഷമതകൾ പരിഹരിക്കുകയുണ്ടായി . ടെലിമെഡിസിനിലെ ഇത്തരം പ്രവണതകൾ ആരോഗ്യമേഖലയ്ക്കു ഭാവിയിൽ ഏറെ കരുത്തു പകരുന്നവയാണ് 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*