പ്രൈംമിനിസ്റ്റർ നരേന്ദ്ര മോദി നിർദ്ദേശപ്രകാരം നിർദ്ദേശപ്രകാരം കഴിയുന്ന എല്ലാ ജനങ്ങളും ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഈയൊരു ലേഖനത്തിൽ എന്താണ് ആരോഗ്യം സേതു ആപ്പ്? അതിന്റെ പ്രേവത്തനത്തെ പറ്റിയും അറിയാം. ഗൂഗിൾ ന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോർ ലും ഈ അപ്ലിക്കേഷൻ ലഭ്യമാണ്. ഏതെങ്കിലും കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികളുമായി നമ്മൾ അടുത്തിടപഴകിയിട്ടുണ്ടോ എന്ന് നമ്മുടെ ലൊക്കേഷൻ ഡാറ്റയുടെ സഹായത്താൽ ഈ ആപ്പിലൂടെ അറിയാൻ സാധിക്കുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിന് ശേഷം ആദ്യം ഓപ്പൺ ചെയുമ്പോൾ ബ്ലൂടൂത്ത് പെർമിഷൻ ചോദിക്കുന്നു. ഇത് നൽകിയാൽ ഉടനെ നമ്മളെ പറ്റിയുള്ള അടിസ്ഥാന അറിവുകൾ നൽകണം. വിവരങ്ങളിൽ പ്രായം, ജൻഡർ, പേര്, ആരോഗ്യസ്ഥിതി എന്നിവ കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉപയോക്താവ് ഏതെങ്കിലും രാജ്യം സന്ദർശിച്ചിട്ടുണ്ടക്കിൽ അതും നല്കണം. ലോക്ക്ഡൌനിൽ നിന്നു ഒഴിവാക്കപ്പെട്ട ഏതെങ്കിലും പ്രൊഫഷനുകളിൽ ഒരാൾ ആണോ ഉപയോക്താവ് എന്ന് ആപ്ലിക്കേഷൻ ചോദിക്കുന്നു. ആവശ്യമുള്ള സമയങ്ങളിൽ സഹായിക്കാൻ ഉപയോക്താവ് തയ്യാറാകുമോ എന്ന് ആപ്ലിക്കേഷൻ ചോദിക്കാൻ.
അടുത്ത ഘട്ടം ഒരു സ്വയം വിലയിരുത്തൽ പരിശോധനയാണ്, ഉപയോക്താവിനോട് അവരുടെ നിലവിലെ ആരോഗ്യത്തെക്കുറിച്ചും, കോവിഡ്-19ന്റെ ഏതെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നു. നമ്മുടെ ഉത്തരങ്ങളെ ആശ്രയിച്ച്, ആപ്ലിക്കേഷൻ മുന്നോട്ടുള്ള വഴി നിർദ്ദേശിക്കും.ബ്ലൂടൂത്ത് ആശ്രയിച്ചാണ് ഇതിന്റെ പ്രോക്സിമിറ്റി സെൻസർ. ഉദാഹരണത്തിനായി ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള രണ്ടു സ്മാർട്ഫോൺ അടുത്ത് വരുമ്പോൾ ഇതിൽ ഒരാൾ കോവിഡ് ബാധിതൻ ആണെങ്കിൽ ഈ ആപ്ലിക്കേഷനിലൂടെ മറ്റേ ആളുടെ ഫോണിലേക്കു അലെർട് നൽകുന്നതിന് ഒപ്പം തന്നെ സർക്കാരിന് നോട്ടിഫിക്കേഷൻ നൽകുന്നു.
Leave a Reply