ഇൻസ്റ്റഗ്രാമില്‍ യഥാർത്ഥ ജനനതീയതി മറച്ചു വയ്ക്കാൻ ആവില്ല

പുത്തൻ മാറ്റത്തിന് ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഇനിമുതൽ ഇൻസ്റ്റഗ്രാമിൽ യഥാർത്ഥ ജനനത്തീയതി മറച്ചു വയ്ക്കാൻ ആവില്ല അങ്ങനെ ചെയ്താൽ അത് അക്കൗണ്ട് പ്രവർത്തനത്തെ തന്നെ ദോഷമായി ബാധിക്കും. കുറച്ചു നാളുകളായി ഇന്‍സ്റ്റഗ്രാം ഇങ്ങനൊരു ഫീച്ചർ കൊണ്ടു വന്നിട്ട് എന്നാൽ ഇപ്പോൾ  അത് നിർബന്ധപൂർവം നടപ്പിലാക്കുകയാണ്.  13 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ആക്‌സസ് നിയന്ത്രിക്കുക എന്നതാണ് അപ്‌ഡേറ്റിന്‍റെ പ്രധാന ലക്ഷ്യം. അതോടൊപ്പം തന്നെ ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾ നൽകുന്നതിന്  ജനന തീയതി ഉപയോഗിക്കാനും ഇൻസ്റ്റഗ്രാമിന് കഴിയും.

നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ ഉള്ളത് പോലെ ശരിയായ ജനന തീയതി നൽകാതെ വേണമെങ്കിലും തുടരാം എങ്കിലും കമ്പനിയുടെ ശ്രദ്ധയിൽ പെടുന്ന അത്തരം തെറ്റായ ജനന തീയതി നൽകിയിരിക്കുന്ന ആളുകൾക്ക് ഒരു മെസ്സേജ് ലഭിക്കും അവിടെ യഥാർത്ഥ ജനന തീയതി നൽകേണ്ടി വരും. അതുപോലെ തന്നെ ഫേസ്ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടുകളിൽ രണ്ട് ജനന തീയതി നൽകാനും ഇനി പറ്റില്ല. ഇൻസ്റ്റാഗ്രം ലിങ്ക് ചെയുന്ന അക്കൗണ്ടുകളുടെ ഫേസ്ബുക്ക് ജനന തീയതിയും കമ്പനി പരിശോധിക്കും. പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് എടുക്കുന്നവർക്ക് ഇനി മുതൽ ജനന തീയതി രേഖപ്പെടുത്താതെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ സാധിക്കില്ല.

നിങ്ങളുടെ  അക്കൗണ്ട് ഒരു ബസ്സിനസ് ആവശ്യത്തിന് തുടങ്ങിയത് ആണെങ്കിലും വളർത്തു മൃഗത്തിന് വേണ്ടി ആണെങ്കിൽ പോലും നിങ്ങളുടെ ജന്മദിനം നൽകേണ്ടതുണ്ട്. മറ്റ് ആപ്ലിക്കേഷൻ പോലെ ജന്മദിന സന്ദേശം അയക്കാനും പരസ്യങ്ങൾ ഉൾപ്പെടെയുള്ളവ ടാർഗറ്റ് ചെയ്ത പ്രായക്കാരിലേക്കും അയക്കാനും ജനന തീയതി ഉപയോഗിക്കും എന്ന് ഇൻസ്റ്റാഗ്രാം വ്യക്തമാക്കി. ഏറ്റവും പുതിയ വികസനത്തിലൂടെ കുട്ടികൾക്കുള്ള ആക്‌സസ് കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*