മികച്ച സൗണ്ട് ക്വാളിറ്റിയും നിർമാണ മികവുമുള്ള സ്പീക്കറുകള്‍ വിപണിയില്‍ എത്തിക്കുന്ന സോണിയില്‍ നിന്ന് ഗുണമേന്മ ഒട്ടും ചോരാതെ തന്നെ ഏറ്റവും വില കൂടിയ ഒരു വാക്ക്മാൻ പുറത്തിറക്കിയിരിക്കുന്നു. സ്വര്‍ണം പൂശിയ 3200 ഡോളര്‍ (ഏകദേശം 243,905 രൂപ) വിലയുള്ള വാക്മാന്‍ അടക്കമുള്ള പുതിയ ശ്രേണിയാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിര്‍മാണ മികവും ഗുണനിലവാരവും സ്റ്റുഡിയോ മേന്മയോടെ കേള്‍ക്കാന്‍ അനുവദിക്കുന്ന ലോസ്‌ലെസ് ഓഡിയോ സവിശേഷതകളും പുതിയ ശ്രേണിയുടെ ഏറ്റവും വലിയ മികവുകളാണ്.
ഓക്സിജൻ ഉപയോഗിക്കാതെ പൂർണമായും കോപ്പർ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഈ വാക്മാനിന്‍റെ പുറംഭാഗം മുഴുവനും സ്വർണം പൂശിയിട്ടുള്ളതാണ്. ഈ പുതിയ മോഡലിന് സോണി നൽകിയിട്ടുള്ള പേര് NW -WM1ZM2 എന്നതാണ്. ഒരു സാധാരണ ഹെഡ്സെറ്റിൽ നിന്നും വ്യത്യസ്തമായി ശബ്ദം അതിന്‍റെ പൂർണ്ണ ഗുണനിലവാരത്തിൽ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമമാണ് സോണി ഇതിലൂടെ നടത്തുന്നത്.
സ്വര്‍ണം പൂശിയ വിലയേറിയ വാക്മാന്‍റെ അതെ സവിശേഷതകളോടെ തന്നെ പുറത്തിറക്കിയിട്ടുള്ള മറ്റൊരു മോഡലാണ് WM1MM2. അലുമിനിയത്തിൽ തീർത്തിട്ടുള്ള അലോയ് ഫ്രെയിമുകളാണ് ഇവയിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നേരത്തെ പറഞ്ഞ അതേ സവിശേഷതകളോടു കൂടി തന്നെയാണ് ഈ പ്ലെയറും വിപണിയിൽ എത്തിയിട്ടുള്ളത്. 1600 ഡോളറാണ് ഇവക്ക് കമ്പനി നിശ്ചയിച്ചിട്ടുള്ള വില.
256 GB സ്റ്റോറേജ് സ്പേസ്, 5 ഇഞ്ച് വലിപ്പത്തിലുള്ള ഡിസ്പ്ലേ, വൈ-ഫൈ കണക്റ്റിവിറ്റി എന്നീ സവിശേഷതകളോടെ പുറത്തിറക്കിയിട്ടുള്ള ഇതിൽ ആപ്പിളിന്‍റെ ലോസ് ലെസ്സ് ഫയൽ പ്ലേ ചെയ്യാൻ ഒരു പാട്ടിന് 5MB എങ്കിലും സ്റ്റോറേജ് ആവശ്യമാണ്. ഇരു മോഡലുകള്‍ക്കും എംപി3 ഫയലുകളും ഹൈ-ഡെഫനിഷനില്‍ കേള്‍പ്പിക്കാനുള്ള കഴിവുമുണ്ട്. എന്നാല്‍, ലോസ്‌ലെസ് ഓഡിയോ ഫയല്‍ ഫോര്‍മാറ്റുകളായ ഫ്‌ളാക് ആപ്പിള്‍ ലോസ്‌ലെസ് തുടങ്ങിയവ പുതിയ വാക്മാനില്‍ ഇട്ടു കേട്ടാല്‍ കൂടുതല്‍ മികവാര്‍ന്ന ശബ്ദം ശ്രവിക്കാന്‍ സാധിക്കുന്നതാണ്. ഏപ്രിൽ മാസം മുതൽ സോണി പുറത്തിറക്കിയിട്ടുള്ള പുതിയ വാക്മാൻ വിപണിയിൽ ലഭ്യമായി തുടങ്ങും.
Leave a Reply