വാട്സ്ആപ്പ് പേയ്മെന്‍റ്സിൽ നിന്നും ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യാം

അടുത്തിടെയാണ് വാട്സ്ആപ്പിലെ പേയ്മെന്‍റ്സ് ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേയ്ക്കും എത്തിതുടങ്ങിയത്. ചാറ്റ് ചെയ്യുന്നിടത്ത് നിന്ന് തന്നെ പണമിപാടുകൾ നടത്താനുള്ള ഈ ഫീച്ചർ ഏറെ സൗകര്യപ്രദമാണ്. നിരവധി ആളുകളാണ് വാട്സ്ആപ്പ് വഴി പണം അയയ്ക്കുന്നതും പേയ്മെന്‍റുകൾ സ്വീകരിക്കുന്നതും. ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാനും വാട്സ്ആപ്പ് പേയ്മെന്‍റ്സിൽ സൗകര്യം ഉണ്ട്.

വാട്സ്ആപ്പ് പേയ്‌മെന്‍റ് അക്കൗണ്ടിലേക്ക് ഉപയോക്താവിന്ന് ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ചേർക്കാൻ സാധിക്കും. ഒരു ഉപയോക്താവ് ഒന്നിലധികം അക്കൗണ്ടുകൾ ചേർക്കുന്ന സാഹചര്യത്തിൽ, പ്രൈമറി അക്കൗണ്ട് ആവശ്യനുസരണം മാറ്റാനും സാധിക്കുന്നതാണ്. വാട്സ്ആപ്പ് പേയ്‌മെന്‍റുകൾക്കൊപ്പം ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്ത ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യാനും ഉപയോക്താവിന് സാധിക്കും. ഇത് എങ്ങനെ എന്ന് നോക്കാം

പ്രൈമറി അക്കൗണ്ട് മാറ്റുന്നത് എങ്ങനെ?

മറ്റ് യുപിഐ അധിഷ്ഠിത സേവനങ്ങൾക്കെന്നപോലെ വാട്സ്ആപ്പ് പേയ്‌മെന്‍റിലും പ്രൈമറി അക്കൗണ്ട് ഓപ്ഷൻ ലഭ്യമാണ്. നിരവധി അക്കൗണ്ടുകൾ ലിങ്ക് ചെയ്തിട്ടുള്ള സാഹചര്യത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് ഓരോ തവണയും ബാങ്ക് തിരഞ്ഞെടുക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്ന ഫീച്ചർ ആണിത്. പ്രൈമറി അക്കൗണ്ടായി തിരഞ്ഞെടുക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയാകും പിന്നീടുള്ള ഇടപാടുകൾ നടക്കുക. വാട്സ്ആപ്പ് പേയ്‌മെന്‍റിലെ പ്രൈമറി ബാങ്ക് അക്കൗണ്ട് മാറ്റുന്നതിനായി ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് തുറക്കുക. മോർ ഓപ്‌ഷൻസ് ടാപ്പ് ചെയ്‌ത് പേയ്‌മെന്‍റ്സിലേക്ക് പോകുക. ഇവിടെ, പ്രൈമറി അക്കൗണ്ട് ആയി സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിൽ ടാപ്പ് ചെയ്യുക. മേയ്ക്ക് പ്രൈമറി അക്കൗണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

വാട്സ്ആപ്പിൽ നിന്നും ഒരു ബാങ്ക് അക്കൗണ്ട് എങ്ങനെ നീക്കം ചെയ്യാം

വാട്സ്ആപ്പിൽ നിന്നും ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യാൻ ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് തുറക്കുക.

വാട്സ്ആപ്പിൽ നിന്നും പേയ്‌മെന്‍റ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് ടാപ്പ് ചെയ്യുക.

ശേഷം വലത് വശത്ത് മുകളില്‍ കാണുന്ന് ത്രീ ഡോട്സില്‍ ടാപ്പ് ചെയ്ത് റിമൂവ് പേയ്മെന്‍റ് മെത്തേഡ്സ് തിരഞ്ഞെടുക്കുക.

ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വാട്സ്ആപ്പിൽ നിന്നും റിമൂവ് ചെയ്യപ്പെടും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*