ഇൻസ്റ്റഗ്രാമിൽ ഒരുപക്ഷേ എല്ലാവർക്കും ഒരുപാട് ലൈക്കുകളും കമന്‍റുകളും കിട്ടിയെന്നുവരാറില്ല. ലൈക്കുകളുടെ എണ്ണം മറ്റുള്ളവർ കാണുന്നത് ഒഴിവാക്കുവാനായി ഹൈഡ് ചെയ്തിടാൻ സാധിക്കുന്നതാണ്. ഈ ഫീച്ചർ അക്റ്റിവേറ്റ് ചെയ്യുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് നോക്കാം.
നിലവിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ നിന്ന് ലൈക്കുകൾ ഹൈഡ് ചെയ്യാൻ ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഇൻസ്റ്റഗ്രാം ആപ്പ് തുറക്കുക. ശേഷം, നിങ്ങൾ ലൈക്കുകൾ മറയ്ക്കാൻ ആഗ്രഹിക്കുന്ന പോസ്റ്റ് തിരഞ്ഞെടുക്കുക.
തുടർന്ന് മുകളിൽ വലത് കോണിൽ നൽകിയിരിക്കുന്ന 3 ഡോട്ട് ഐക്കണിൽ (ഹാംബർഗർ ഐക്കൺ) ടാപ്പ് ചെയ്യുക.
ഹൈഡിങ് ലൈക്ക് കൗണ്ട് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ നിന്ന് ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യാൻ;
ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഇൻസ്റ്റഗ്രാം ആപ്പ് ഓപ്പൺ ചെയ്യുക.
ആപ്പ് തുറന്ന ശേഷം ഒരു പുതിയ പോസ്റ്റ് കമ്പോസ് ചെയ്ത് തുടങ്ങുക.
പോസ്റ്റ് തയ്യാറാക്കി ഷെയര്‍ ചെയ്യുന്നതിന് മുന്‍പായി താഴെ കൊടുത്തിരിക്കുന്ന അഡ്വാൻസ്ഡ് സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
‘ഹൈഡ് ലൈക്ക് ആൻഡ് വ്യൂസ് കൗണ്ട്സ് ഫോർ ദിസ് പോസ്റ്റ്’ എന്ന ഫീച്ചർ ഇവിടെ കാണാൻ സാധിക്കും.
ഈ ഫീച്ചർ അക്റ്റിവേറ്റ് ചെയ്യുക.
Leave a Reply