ബാങ്കുകളുടെയും, ടെലികോം കമ്പനികളുടെയും, മറ്റും മെസ്സേജുകൾ ടെക്സ്റ്റ് മെസ്സേജുകളായിട്ടാണ് ഇപ്പോഴും ലഭിക്കുന്നത് എന്നതിനാല്‍ വാട്സ്ആപ്പ് അടക്കമുള്ള മെസ്സേജിങ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ടെസ്റ്റ് മെസ്സേജുകൾക്ക്(SMS) ഇപ്പോഴും വളരെയധികം പ്രാധാന്യമുണ്ട്. പലപ്പോഴും ഈ ടെക്സ്റ്റ് മെസ്സേജുകള്‍ക്കിടയില്‍ ഒരുപാട് സ്പാം മെസ്സേജുകളും ലഭിക്കാറുണ്ട്. ഇത്തരത്തിലുള്ള സ്പാം മെസ്സേജുകൾ ഡിലീറ്റ് ചെയ്യുന്ന കൂട്ടത്തിൽ പലപ്പോഴും അബദ്ധത്തിൽ ആവശ്യമായ മെസ്സേജുകളും നഷ്ടപ്പെട്ടുപ്പോകാം. ഇങ്ങനെ നഷ്ടപ്പെടുന്ന ടെക്സ്റ്റ് മെസ്സേജുകൾ എങ്ങനെ വീണ്ടെടുക്കാം എന്ന് നമ്മുക്ക് നോക്കാം
ഗൂഗിൾ ബാക്ക്അപ്പ്
നിങ്ങളുടെ ഫോൺ എപ്പോഴും ബാക്ക് അപ്പ് ചെയ്യാൻ ശ്രദ്ധിക്കുക.
നിങ്ങളുടെ ഫോൺ ഫാക്റ്ററി റീസെറ്റ് ചെയ്യുകയാണെങ്കിൽ ഗൂഗിൾ ബാക്ക് അപ്പിൽ നിന്ന് മെസ്സേജുകൾ വീണ്ടെടുക്കാം.
ഫോൺ റീസെറ്റ് ചെയ്തതിന് ശേഷം ബാക്ക് അപ്പ് ചെയ്തിട്ടുള്ള ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക
എന്നിട്ട് ബാക്ക് ആപ്പ് ഡാറ്റ റീസ്റ്റോർ ചെയ്യുക, എസ്എംഎസ് മെസ്സേജ് ഓപ്ഷൻ എനേബിൾ ചെയ്യാൻ ശ്രദ്ധിക്കുക.
റിക്കവറി സോഫ്റ്റ്‌വെയർ ഉപയോഗിച്ചും മെസ്സേജുകള്‍ വീണ്ടെടുക്കാം. എന്നാല്‍, അതാവശ്യ ഘട്ടത്തിൽ മാത്രമേ ഈ മാര്‍ഗ്ഗത്തില്‍ മെസ്സേജുകൾ വീണ്ടെടുക്കാന്‍ ശ്രമിക്കാവൂ. ഇതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ നല്ല കമ്പനിയുടേതാണെന്ന് ഉറപ്പ് വരുത്തുകയും വേണം.
Leave a Reply