അഡോബിയുടെ പുതിയ ഓർഗനൈസേഷൻ ടൂൾ പ്രീമിയർ പ്രോക്ക് വേണ്ടി, പ്രൊഡക്ഷൻ (Productions) എന്നാണ് ഈ ടൂളിന് പേര് ഇട്ടിരിക്കുന്നത്. പുതിയ, പ്രൊഡക്ഷൻ പാനൽ ഒരു ഗൂഗിൾ ഡ്രൈവ് പോലുള്ള അനുഭവം നൽകുന്നു. ഒരേ സമയം തന്നെ ഒരു പ്രോജെക്ടിൽ ഒന്നിൽ കൂടുതൽ പേർക് വർക്ക് ചെയാൻ ഒരു സ്പേസ് ആണ് അഡോബി ഇതുവഴി എഡിറ്റർമാർക് നൽകുന്നത്. ഒരു ലോക്കൽ അല്ലേൽ ഷെയർഡ് സ്റ്റോറേജ് ഉപയോഗപ്രദമാക്കി എഡിറ്റർസിനു വർക്ക് ചെയാൻ സാധിക്കും. ഇതിനു ഇന്റർനെറ്റ് കണക്ഷന്റെ പോലും ആവശ്യം ഇല്ല.പ്രീമിയർ പ്രോക്ക് അകത്തു ഒരു പാനൽ എന്ന രീതിയിൽ ആണ് പ്രൊഡക്ഷൻ കാണുക.ഒരു പ്രോജെക്ടിൽ നിങ്ങൾക് അക്സസ്സ് ചെയാൻ കഴിയുന്ന ഭാഗം ഒരു ലോക്ക് ഐക്കൺ വെച്ച് സൂചിപികുന്നു. ഉദാഹരണത്തിന് ചുമപ്പ് ലോക്ക് ഐക്കൺ ആണേൽ ആ പ്രൊജക്റ്റ് ലോക്ക് ചെയ്തിരിക്കുന്നു, നിങ്ങൾക് അതിൽ വർക്ക് ചെയാൻ സാധിക്കുകയില്ല. അഥവാ ഗ്രീൻ ലോക്ക് ബട്ടൺ ആണേൽ ആ ഒരു പ്രോജെക്ടിൽ നിങ്ങൾക് എഡിറ്റ് ചെയാൻ സാധിക്കും. ഷോർട് ഫിലിം, ഒരു മൂവിയൊ, നിങ്ങളുടെ പ്രൊജക്റ്റ് എന്തും ആവട്ടെ, ഈ ഒരു ഫീച്ചർ വഴി വളരെ എളുപ്പത്തിൽ ചെയാൻ സാധിക്കും.
Leave a Reply