നഷ്ടപ്പെട്ട ഫോണിലെ ജിപേ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറിന് ഇന്ന് പ്രചാരം ഏറെയാണ്. ജിപേ(GPay) പോലുള്ള ആപ്പുകളുടെ സഹായത്തോടെ സ്മാര്‍ട്ട്ഫോണിലൂടെയാണ് പലരും പണം ട്രാൻസഫർ ചെയ്യുന്നത്. പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ വാഗ്ദാനം ചെയ്യുന്നതിനായി പാസ്‌കോഡ് സജ്ജമാക്കാൻ അവസരം നല്‍കുന്നുണ്ട്. സുരക്ഷയ്ക്കായി ആളുകൾ ഫോണിൽ സ്‌ക്രീൻ ലോക്കും ഉപയോഗിക്കുന്നു. പക്ഷേ, ഹാക്കർമാർ ഇത് എളുപ്പത്തിൽ മറികടക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിൽ നിന്ന് ഗൂഗിളിന്‍റെ ജിപേ(GPay) അക്കൗണ്ട്  ഇല്ലാതാക്കാൻ കഴിയുന്ന പ്രക്രിയ വിശദമാക്കാം.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ നഷ്ടപ്പെട്ടാൽ, ആൻഡ്രോയിഡ് അക്കൗണ്ടിൽ നിന്നുള്ള എല്ലാ ഡാറ്റയും വിദൂരമായി മായ്ക്കാനാകും. ഇതിനായി നിങ്ങൾ ബ്രൗസറിൽ android.com/find തുറക്കണം. ഇതിനുശേഷം നിങ്ങൾ നിങ്ങളുടെ ഗൂഗിള്‍  അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യണം.

ഗൂഗിൾ ഫൈൻഡ് മൈ ഡിവൈസിൽ, പ്ലേ സൗണ്ട്, സെക്യൂർ ഡിവൈസ്, ഇറേസ് ഡിവൈസ് എന്നിവയ്ക്കുള്ള ഓപ്ഷനുകൾ നിങ്ങൾ കാണും. ഇതിൽ Erase Device എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. അതിനുശേഷം താഴേക്ക് സ്ക്രോൾ ചെയ്ത്  Erase Device ക്ലിക്കുചെയ്യുക. നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റയും വിദൂരമായി ഇല്ലാതാക്കപ്പെടും.

ഇതുകൂടാതെ, ആദ്യം നിങ്ങളുടെ മറ്റൊരു ഫോണിൽ നിന്ന് 18004190157 എന്ന നമ്പറിലേക്ക് ഡയൽ ചെയ്യണം. തുടർന്ന് നിങ്ങൾ Other Issue എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതിന് ശേഷം നിങ്ങളുടെ കോൾ കസ്റ്റമർ കെയർ ഏജന്‍റുമായി ബന്ധിപ്പിക്കും. ഗൂഗിൾ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ അവർ നിങ്ങളെ സഹായിക്കും. ഇതിനായി, നിങ്ങൾ രജിസ്റ്റർ ചെയ്ത ഗൂഗിള്‍  അക്കൗണ്ടും മൊബൈൽ നമ്പറും പരിശോധിക്കേണ്ടതുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*