ഗ്രൂപ്പ് ചാറ്റുകളും വ്യക്തിഗത ചാറ്റുകളുമായി വാട്സ്ആപ്പില്‍ നിരവധി സന്ദേശങ്ങള്‍ വരുന്നവേളയില്‍ പ്രധാനപ്പെട്ട ചില വിവരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവാതിരിക്കുവാനായി ആവശ്യമുള്ള ചാറ്റുകള്‍ നമ്മുക്ക് പിന് ചെയ്ത് ചാറ്റ് ലിസ്റ്റിന്റെ ഏറ്റവും മുകളിലായി കൊണ്ടുവരാവുന്നതാണ്. ഇത്തരത്തില്‍ പ്രധാനപ്പെട്ട 3 ചാറ്റുകളാണ് പിൻ ചെയ്യാൻ സാധിക്കുക. ഇങ്ങനെ പിൻ ചെയ്യുന്ന ചാറ്റുകൾ എപ്പോഴും വാട്സ്ആപ്പ് വിൻഡോയുടെ മുകളിൽ തന്നെ കാണും.
വാട്സ്ആപ്പ് ചാറ്റ് എങ്ങനെ പിൻ ചെയ്യാം
നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് തുറക്കുക.
പിൻ ചെയ്യാനാഗ്രഹിക്കുന്ന ചാറ്റ് അമർത്തിപ്പിടിക്കുക.
മുകളിലെ ബാറിൽ ഒരു ചാറ്റ് പിൻ ചെയ്യാനുള്ള ഐക്കൺ പ്രത്യക്ഷപ്പെടും.
ഈ ഐക്കണിൽ ടാപ്പ് ചെയ്യുക, നിങ്ങൾ തിരഞ്ഞെടുത്ത ചാറ്റ് മുകളിൽ പിൻ ചെയ്യപ്പെടും.
Leave a Reply