ഇൻസ്റ്റഗ്രാം സ്റ്റോറി ഫീച്ചറില്‍ നിത്യേന സ്റ്റോറി ഇടാറും മറ്റുള്ളവരുടെ സ്റ്റോറികള്‍ കാണാറുമുണ്ടെങ്കിലും ചിലരുടെ സ്റ്റോറികള്‍ കണ്ടുകഴിയുമ്പോള്‍ ഞാന്‍ കണ്ട കാര്യം അവര്‍ അറിയണ്ടാ എന്ന് തോന്നാറുണ്ടോ? സാധാരണയായി സ്റ്റോറി, അത് ആരൊക്കെ കണ്ടു എന്നൊരു ലിസ്റ്റ് കാണിക്കാറുണ്ട്. അതിനാൽ തന്നെ സാധാരണ ഗതിയിൽ ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ട കാര്യം മറച്ച് വയ്ക്കാൻ കഴിയാറില്ല. പക്ഷേ, ആരുടെയെങ്കിലും ഇൻസ്റ്റഗ്രാം സ്റ്റോറി അവർ അറിയാതെ പരിശോധിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ചെയ്യാനും ചില മാർഗങ്ങൾ ഉണ്ട്. മൂന്ന് വിധത്തിലാണ് ഇങ്ങനെ ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ട കാര്യം മറച്ച് വയ്ക്കാൻ സാധിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരാളുടെ സ്റ്റോറി കണ്ട കാര്യം ഹൈഡ് ചെയ്യാൻ സഹായിക്കുന്ന മൂന്ന് വഴികൾ ഏതൊക്കെയാണെന്ന് നോക്കാം.
ഇൻസ്റ്റാഗ്രാം സ്റ്റോറി രഹസ്യമായി കാണാനുള്ള ആദ്യ വഴി
ആദ്യം ഫോണിൽ എയറോപ്ലെയിൻ മോഡ് ഓണാക്കുക. ഇപ്പോൾ, നിങ്ങൾക്ക് ഇൻസ്റ്റഗ്രാം സ്റ്റോറി കാണാൻ കഴിയും, നിങ്ങൾ അങ്ങനെ ചെയ്തതായി സ്റ്റോറി പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം ഉപയോക്താവിന് അറിയാൻ സാധിക്കില്ല. ഇൻസ്റ്റഗ്രാം സ്വയമേവ നിരവധി സ്റ്റോറികൾ പ്രീലോഡ് ചെയ്യുന്നു. അതിനാൽ തന്നെ ഫോൺ സ്റ്റേബിൾ നെറ്റ്വർക്കിലേക്ക് കണക്റ്റ് ചെയ്തിട്ടില്ലെങ്കിൽ പോലും ഈ രീതി പ്രവർത്തിക്കുന്നു.
ഇൻസ്റ്റഗ്രാം സ്റ്റോറി രഹസ്യമായി കാണാനുള്ള രണ്ടാമത്തെ വഴി
ആദ്യം നിങ്ങളുടെ മൊബൈൽ ഡാറ്റ / വൈഫൈ ഓഫ് ചെയ്യുക. എന്നിരുന്നാലും നിങ്ങൾക്ക് ഇൻസ്റ്റഗ്രാം സ്റ്റോറി കാണാൻ കഴിയും, ഉപയോക്താവിന് അതിനെക്കുറിച്ച് അറിയാനും കഴിയില്ല.
ഇൻസ്റ്റഗ്രാം സ്റ്റോറി രഹസ്യമായി കാണാനുള്ള മൂന്നാമത്ത വഴി
ഒരാളുടെ ഇൻസ്റ്റഗ്രാം സ്റ്റോറി രഹസ്യമായി കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്പുകളും വെബ്സൈറ്റുകളും ഉണ്ട്. അതിലൊന്നാണ് ക്രോം ഐജി സ്റ്റോറി. ആദ്യം നിങ്ങളുടെ ഗൂഗിൾ ക്രോമിൽ ‘ക്രോം ഐജി സ്റ്റോറി’ ക്രോം എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്യുക. ശേഷം ഇൻസ്റ്റഗ്രാം വെബ് പതിപ്പ് തുറന്ന് നിങ്ങളുടെ ക്രെഡൻഷ്യൽസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. പ്രോസസ് പിന്തുടർന്ന് കഴിഞ്ഞാൽ, സ്റ്റോറിയുടെ വ്യൂ ലിസ്റ്റിൽ ദൃശ്യമാകാതെ തന്നെ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം സ്റ്റോറി കാണാൻ കഴിയും. ഇത്തരം ആപ്പുകൾ / വെബ്സൈറ്റുകൾ അത്രയ്ക്ക് സുരക്ഷിതമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ തന്നെ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കണം ഇവയൊക്കെ ഉപയോഗിക്കേണ്ടത്.
Leave a Reply