കാര്‍ഷിക രംഗത്തേയ്ക്ക് സെല്‍ഫ് ഡ്രൈവിംഗ് ട്രാക്ടറുമായി ജോണ്‍ ഡീർ

കാർഷിക രംഗത്തേക്ക് ടെക്നോളജിയുടെ കടന്നു വരവ് ഇത് ആദ്യമല്ല. എന്നാല്‍ കാർഷിക മേഖലയിൽ ഒരു സെൽഫ് ഡ്രൈവിംഗ് ട്രാക്ടര്‍ ഇതാദ്യമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കാർഷിക ഉപകരണ നിർമാതാക്കളായ ജോൺ ഡീർ ആണ് ആദ്യ ഡ്രൈവറില്ലാ ട്രാക്ടർ പുറത്തിറക്കിയിരിക്കുന്നത്. കർഷകർക്ക് ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഈ ട്രാക്ടർ നിയന്ത്രിക്കാൻ സാധിക്കും.

ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലാണ് 8ആർ ട്രാക്ടർ കമ്പനി അവതരിപ്പിച്ചത്. 2019 മുതൽ ചില കർഷകർ ഈ ട്രാക്ടർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഇതില്‍ ആറ് ക്യാമറകളാണുള്ളത്. വാഹനത്തിന്‍റെ സഞ്ചാരം നിയന്ത്രിക്കുന്നതിനും സഞ്ചാരപാതയ്ക്ക് മുന്‍പിൽ ജീവികൾ എന്തെങ്കിലും വന്ന് നിന്നാൽ വാഹനം നിർത്തുന്നതിന് വേണ്ടിയും ഈ ക്യാമറകളിലൂടെയുള്ള നിരീക്ഷണം സഹായിക്കും.

നിലവിലുള്ള ട്രാക്ടറുകളിലും ക്യാമറയും കംപ്യൂട്ടറുകളും സ്ഥാപിക്കാനാകുമെന്ന് ജോൺ ഡീർ പറയുന്നു. ഈ വർഷം 20 ട്രാക്ടറുകളാണ് കമ്പനി പുറത്തിറക്കുക. വരും വർഷങ്ങളിൽ എണ്ണം വർധിപ്പിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*