സ്മാര്‍ട്ട് കണ്ണടകളുടെ ശ്രേണിയിലേയ്ക്ക് ഇന്ത്യയിലെ പ്രമുഖ ഐ കെയര്‍ ചെയിന്‍ ആയ ടൈറ്റന് ഐ+ പുതിയ കണ്ണട അവതരിപ്പിച്ചിരിക്കുന്നു. ഓഡിയോ സപ്പോര്‍ട്ടും ടച്ചും ഫിറ്റ്നസ് ട്രാക്കറും അടക്കം മികച്ച സവിശേഷതകളുമായിട്ടാണ് ഈ കണ്ണട വരുന്നത്.
ടൈറ്റന് ഐഎക്സ് സ്മാര്‍ട്ട് ഐവെയര്‍
കാഴ്ച്ച കുറവുള്ളവര്‍ ഉപയോഗിക്കുന്ന കണ്ണടയായി ഉപയോഗിക്കാം എന്നത് പോലെ തന്നെ സണ്‍ഗ്ലാസ് ആയിട്ടും ഉപയോഗിക്കാവുന്നതാണ് ടൈറ്റന് ഐഎക്സ് സ്മാര്‍ട്ട് ഐവെയര്‍. ഈ കണ്ണടയില്‍ കണക്റ്റിവിറ്റിക്കായി ബ്ലൂട്ടൂത്ത് വി5.0 ആണ് നല്‍കിയിട്ടുള്ളത്. ഓഡിയോ സപ്പോര്‍ട്ടിനായി ട്രൂ-വയര്‍ലസ് ഓപ്പണ്‍ ഇയര്‍ സ്പീക്കറുകളും നല്‍കിയിട്ടുണ്ട്. സ്പീക്കറില്‍ ശബ്ദം കൃത്യമായി കേള്‍ക്കുന്നതിന് ക്ലിയര്‍ വോയിസ് ക്യാപ്ച്ചര്‍ ടെക്നോളജിയും ടൈറ്റന് നല്‍കിയിട്ടുണ്ട്.
ടൈറ്റന് ഐഎക്സ് സ്മാര്‍ട്ട് ഐവെയറിലെ ട്രൂ-വയര്‍ലസ് ഓപ്പണ്‍ ഇയര്‍ സ്പീക്കറുകള്‍ വഴി ഓഡിയോ കേള്‍ക്കുമ്പോള്‍ പുറത്ത് നിന്നുള്ള ശബ്ദങ്ങള്‍ ബുദ്ധിമുട്ടിക്കാതിരിക്കാനായി ഡൈനാമിക്ക് വോളിയം കണ്ട്രോള് എന്ന ഒരു ഫീച്ചറും നല്‍കിയിട്ടുണ്ട്. ഇതിലൂടെ പുറത്ത് നിന്നുള്ള ശബ്ദങ്ങളെ തിരിച്ചറിഞ്ഞ് ഓഡിയോ ഓട്ടോമാറ്റിക്കായി നിയന്ത്രിക്കപ്പെടുന്നു. കൂടുതല്‍ ശബ്ദമുള്ള സ്ഥലങ്ങളില്‍ കൂടുല്‍ മികച്ച ഓഡിയോ നല്കാന് ഈ ഡിവൈസിന് സാധിക്കും.
വോയിസ് അസിസ്റ്റന്‍സ് പിന്തുണ ടൈറ്റന് ഐഎക്സ് സ്മാര്‍ട്ട് ഐവെയറിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. ഇത് കൂടാതെ ഡിവൈസിന്റെ ഇരുവശങ്ങളിലും ടച്ച് കണ്ട്രോളുകളും നല്‍കിയിട്ടുണ്ട്. ഈ ടച്ച് കണ്ട്രോളിലൂടെ കോളുകള്‍ എടുക്കാനും റിജക്ട് ചെയ്യാനും മ്യൂസിക്ക് കണ്ട്രോള് ചെയ്യാനും സെല്‍ഫികള്‍ ക്ലിക്ക് ചെയ്യാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ക്വാല്‍കോം എനേബിള്‍ഡ് ഓഡിയോ സപ്പോര്‍ട്ടാണ് ടൈറ്റന് ഐഎക്സ് സ്മാര്‍ട്ട് ഐവെയറില് ഉള്ളത്. നിരവധി ലെന്‍സുകള്‍ക്ക് സപ്പോര്‍ട്ടുള്ള ഡിവൈസാണ് ഇത്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് സണ്‍ഗ്ലാസ് ആയി ഉപയോഗിക്കുന്നതിന് പകരം ഇതിനെ കാഴ്ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന കണ്ണടയാക്കിയും മാറ്റാന്‍ എളുപ്പം സാധിക്കും. ടൈറ്റന് ഐഎക്സ് സ്മാര്‍ട്ട് ഐവെയറിന് ഇന്ത്യയില്‍ 9999 രൂപയാണ് വില. ടൈറ്റന്ഐ+ സ്റ്റോറുകള്‍ വഴിയോ ടൈറ്റന്ഐപ്ലസ് വെബ്സൈറ്റില്‍ നിന്നോ വാങ്ങാവുന്നതാണ്.
Leave a Reply