സേവനങ്ങള്‍ അവസാനിപ്പിച്ച് ബ്ലാക്ക്ബെറി

സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ലോകപ്രശസ്ത ബ്രാന്‍ഡ് ആയിരുന്ന ബ്ലാക്ക്ബെറി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചിരിക്കുന്നു. ഒറിജിനൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്ബെറി ഡിവൈസുകള്‍ക്ക് ജനുവരി 4 മുതല്‍ പിന്തുണ ഒഴിവാക്കിയിരിക്കുകയാണ് കമ്പനി.

ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലാക്ബെറി ഹാന്‍ഡ്സെറ്റുകളുടെ പ്രവര്‍ത്തനത്തെ ഈ നീക്കം ബാധിക്കില്ല. ബ്ലാക്ക്ബെറി 7.1 ഒ എസ്, ബ്ലാക്ക് ബെറി പ്ലേബുക്ക് ഒ എസ്, ബാക്ക് ബെറി 10 എന്നീ ഒഎസുകളെ അടിസ്ഥാനമാക്കിയുള്ള ഹാന്‍സെറ്റുകളുടെ പ്രവര്‍ത്തനമാണ് നിലയ്ക്കുക.

കനേഡിയയിലെ ഒന്‍റാറിയോ ആസ്ഥാനമായുള്ള ബ്ലാക്ക്‌ബെറി ലിമിറ്റഡ് 1990കളിലാണ് തങ്ങളുടെ സിഗ്നേച്ചര്‍ ഹാന്‍ഡ്സെറ്റുകള്‍ക്ക് ഏറെ പേരു നേടിയത്. 2020-ലാണ് സര്‍വീസ് അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച് കമ്പനി ആദ്യമായി വിവരങ്ങള്‍ പുറത്തുവിട്ടത്.

ക്യുവര്‍ട്ടി കീബോര്‍ഡ് ഫോണുകളാണ് ബ്ലാക്ക് ബെറിയെ പ്രശസ്തമാക്കിയത്. പ്രധാനമായും പ്രൊഫഷണലുകളാണ് ബ്ലാക്ക്ബെറി ഫോണുകള്‍ ഉപയോഗിച്ചിരുന്നത്. ഇ-മെയില്‍ സേവനങ്ങള്‍ അനായാസം ഉപയോഗിക്കാനാകുമെന്നതായിരുന്നു ബ്ലാക്ക്ബെറി ഫോണുകളുടെ പ്രത്യേകത.   ടച്ച്സ്‌ക്രീന്‍ ഫോണുകള്‍ വ്യാപകമായതോട് കൂടിയാണ് ബ്ലാക്ക്ബെറി ഹാന്‍ഡ്സെറ്റ് മേഖലയില്‍ നിന്ന് പുറന്തളപ്പെട്ടുതുടങ്ങിയത്. 2016ല്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉല്‍പാദനം ബ്ലാക്ക്ബെറി അവസാനിപ്പിച്ചിരുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*