ഏറ്റവും പുതിയ അഞ്ചാം തലമുറ എ.എം.ഡി പ്രൊസസർ അടങ്ങിയ ഒമെൻ 15 ലാപ്ടോപ്പ് അവതരിപ്പിച്ച് എച്ച്.പി. ശക്തമായ എഎംഡി റൈസൺ 5000 സീരീസ് പ്രോസസർ, റേഡിയോൺ ഗ്രാഫിക്സ്, എൻവീഡിയ ജിഫോഴ്സ് ആർടിഎക്സ് 3060 ആർക്കിടെക്ചറിൽ നിന്നുള്ള 6 ജി.ബി ജി ഡി ഡി ആർ 6 ഡെഡിക്കേറ്റഡ് ഗ്രാഫിക്സ്, ചൂട് നിയന്ത്രണത്തിനായി ടെമ്പസ്റ്റ് കൂളിങ് എന്നിങ്ങനെ നിരവധി സാങ്കേതികവിദ്യകൾ ഈ ലാപ്ടോപ്പിൽ ഉള്‍പ്പെട്ടിരിക്കുന്നു.
16.6-ഇഞ്ച് ഡയഗണൽ എഫ്.എച്ച്.ഡി, മൈക്രോ-എഡ്ജ്, 1920×1080 റെസല്യൂഷനിലുള്ള ആന്റി ഗ്ലെയർ ബെസൽ ഡിസ്പ്ലേയോടൊപ്പം ഡ്യുവൽ സ്പീക്കർ, ബി ആൻഡ് ഒ ഓഡിയോ എന്നീ സവിശേഷതകളോട് കൂടിയ ഒമെൻ ജിഫോഴ്സ് ആർടിഎക്സ് 3060 മികച്ച ഗെയ്മിംഗ് അനുഭവമായിരിക്കും ഉപയോക്താക്കള്‍ക്ക് നൽകുക.
മൾട്ടി സൂപ്പർസ്പീഡ് യുഎസ്ബി ടൈപ്പ് സി പോർട്ട്, സ്ലീപ്പ്ചാർജ് പിന്തുണയ്ക്കുന്ന സൂപ്പർസ്പീഡ് യുഎസ്ബി ടൈപ്പ് എ പോർട്ട്, രണ്ട് സൂപ്പർസ്പീഡ് ടൈപ്പ് എ യുഎസ്ബി പോർട്ടുകൾ, എച്ച്ഡിഎംഐ പോർട്ട്, മിനി ഡിസ്പ്ലേ പോർട്ട്, ഹെഡ് ഫോൺ/മൈക്രോഫോൺ കോംബോ എന്നിവയുൾപ്പെടെ വിപുലമായ പോർട്ടുകൾ പ്ലഗ് ചെയ്ത് പ്ലേ ചെയ്യാം.
എട്ട് മണിക്കൂർ വരെ ബാറ്ററി ലൈഫ് നിലനിർത്തുന്ന ഫാസ്റ്റ് ചാർജിംഗ് പിന്തുണയോട് കൂടിയ ലിഥിയം അയൺ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എ.എം.ഡി റൈസൻ 7 പ്രോസസർ 4.4 ജി എച്ച് ഇസഡ് വരെ വേഗത വാഗ്ദാനം ചെയ്യുന്നു, കൂടാതെ 16 എംബി എൽ 3 കാഷെയുമുണ്ട്. 1 ടി.ബി എസ്എസ്ഡി സ്റ്റോറേജും 16 ജി.ബി ഡിഡിആർ 4 3200 എസ്ഡി റാമും ലഭ്യമാണ്.
ഒമെൻ 15 ഇപ്പോൾ 1,12,990 രൂപയ്ക്ക് ലഭ്യമാണ്. 2022 ജനുവരി 31-നുള്ളിൽ വാങ്ങുന്നവർക്ക് രണ്ട് വർഷത്തെ അധിക വാറന്റി (12,999/ രൂപ വിലയുള്ളത്) വെറും 2499/ രൂപയ്ക്കും മൂന്ന് വർഷത്തെ പ്രൊട്ടജന്റ് ആന്റിവൈറസ് സബ്സ്ക്രിപ്ഷനും സൗജന്യ എച്ച്. പി വയർലെസ് മൗസും കമ്പനി ഓഫര്‍ ചെയ്തിട്ടുണ്ട്.
Leave a Reply