ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രം ലിങ്കുകൾ ചേർക്കാൻ അനുവദിച്ചിരുന്ന നിയന്ത്രണം അടുത്തിടെയാണ് മാറ്റിയത്. ഇപ്പോള്‍ ഏതൊരു ഉപയോക്താക്കള്‍ക്കും സ്റ്റോറികളില്‍ ലിങ്ക് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ഉള്‍പ്പെടുത്തുന്ന ലിങ്ക് സ്റ്റിക്കറുകൾ സ്റ്റോറിയുടെ ഏത് ഭാഗത്തേക്കും നീക്കിവയ്ക്കുവാന്‍ സാധിക്കുന്നവയാണ്. ഇൻസ്റ്റഗ്രാമിലെ മറ്റേതൊരു സ്റ്റിക്കറും പോലെതന്നെ ലിങ്ക് സ്റ്റിക്കറുകൾ പ്രവർത്തിക്കുന്നു.
നിങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലേക്ക് ലിങ്കുകൾ ചേർക്കുന്നതിനായി താഴെ തന്നിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പിന്തുടരുക.
നിങ്ങളുടെ ഇൻസ്റ്റഗ്രാം ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്തശേഷം വലത്തേക്ക് സ്വൈപ്പ് ചെയ്യുക.
സ്റ്റോറി പോസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാകും. ഉപയോക്താവിന് ഒരു ഫോട്ടോയോ വീഡിയോയോ സ്റ്റോറിയായി പോസ്റ്റ് ചെയ്യാൻ സാധിക്കും.
ഫോട്ടോ തിരഞ്ഞടുത്തു കഴിഞ്ഞാൽ, സ്റ്റിക്കർ ട്രേ തുറക്കാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യുക.
ലിങ്ക് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌ത് നിങ്ങൾ സ്റ്റോറിയിൽ ചേർക്കാൻ ആഗ്രഹിക്കുന്ന URL പേസ്റ്റ് ചെയ്യുക. ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ മറ്റേതൊരു സ്റ്റിക്കറുകളെപോലെ തന്നെയും ഇതും സ്റ്റോറിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു.
ഈ ലിങ്ക് സ്റ്റിക്കർ സ്‌റ്റോറിയുടെ ഏത് ഭാഗത്തും നീക്കി സ്ഥാപിക്കാവുന്നതാണ്.(ഇതില്‍ ക്ലിക്ക് ചെയ്‌താൽ, ഉപയോക്താവിന് അതില്‍ നല്‍കിയിട്ടുള്ള URL-ലേക്ക് പ്രവേശിക്കാന്‍ സാധിക്കും.)
ഷെയർ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌ത് ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ സ്റ്റോറി പോസ്റ്റ് ചെയ്യാം.
Leave a Reply