വാട്സ് ആപ്പില്‍ ശബ്ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അയയ്ക്കുന്നതിനു മുൻപ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് ആ വോയിസ് ക്ലിപ്പ് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. ഈ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
ഒരു ഗ്രൂപ്പ് ചാറ്റ് അല്ലെങ്കിൽ വ്യക്തിഗത ചാറ്റ് തുറക്കുക
മൈക്രോഫോൺ ചിഹ്നത്തിൽ ടാപ്പ് ചെയ്യുമ്പോള്‍ മുകളില്‍ ഒരു ലോക്കിന്റെ സിംപല്‍ കാണാം. അപ്പോള്‍ മുകളിലേക്ക് സ്ലൈഡ് ചെയ്താൽ മൈക്രോഫോൺ ലോക്ക് ചെയ്യാം.
ഇനി ശബ്ദം റെക്കോര്‍ഡ് ചെയ്യുക
പൂർത്തിയാക്കിയ ശേഷം ‘സ്റ്റോപ്പ്’ നൽകാം
ശബ്ദ സന്ദേശത്തിൽ ക്ലിക്ക് ചെയ്ത് കേട്ടു നോക്കാം, ടൈംസ്റ്റാമ്പിൽ ടച്ച് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഗം മുതൽ കേട്ടു തുടങ്ങാം
സന്ദേശം കേട്ട ശേഷം ഡിലീറ്റ് ചെയ്യണമെങ്കിൽ ട്രാഷിൽ ടച്ച് ചെയ്യാം, അയക്കാനാണെങ്കിൽ സെൻഡ് ബട്ടണില്‍ ടച്ച് ചെയ്യുക.
Leave a Reply