ഓൺലൈൻ ചാറ്റുകൾ കൂടുതൽ വ്യക്തവും രസകരവുമാക്കുന്നതിൽ ഇമോജികളുടെ പ്രാധാന്യം ഏറെയാണ്. ഇമോജികളുടെ മറ്റൊരു തലമാണ് സൗണ്ട്മോജി. 2021ലെ ലോക ഇമോജി ദിനത്തിൽ (ജൂലൈ 17) ഫെയ്സ്ബുക്ക് ആണിത് അവതരിപ്പിച്ചത്.
പേര് സൂചിപ്പിക്കും പോലെ ഇമോജിയോടൊപ്പം ശബ്ദത്തിനാണ് സൗണ്ട്മോജി പ്രാധാന്യം നൽകുന്നത്. ചാറ്റ് ചെയ്യുമ്പോൾ നമ്മള്‍ അയക്കുന്ന ഇമോജിയ്ക്ക് കൂടുതൽ പഞ്ച് ലഭിക്കാൻ ബാക്ക്ഗ്രൗണ്ടില്‍ ശബ്ദം നല്‍കിയുള്ള ഇമോജിയാണ് യഥാർത്ഥത്തിൽ സൗണ്ട്മോജി.
നിലവില്‍ ഫെയ്സ്ബുക്ക് മെസഞ്ചറിൽ മാത്രമേ സൗണ്ട്മോജി ലഭിക്കൂ. ഓരോ ഇമോജിയ്ക്കും അനുയോജ്യമായ കൈയ്യടി ശബ്ദം, എന്തെങ്കിലും കൊട്ടുന്ന ശബ്ദം, അല്പം പരിഹാസം നിറഞ്ഞ ചിരി എന്നിങ്ങനെ നിരവധി സൗണ്ട്മോജികളാണ് മെസഞ്ചറിൽ ഫെയ്സ്ബുക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് മെസഞ്ചർ ആപ്ലിക്കേഷൻ തുറക്കുക
ഒരു ചാറ്റ് ബോക്‌സ് തുറക്കുക (പുതിയതോ, നിലവിലുള്ളതോ)
ഇമോജി ഐക്കൺ തിരഞ്ഞെടുക്കുക. പോപ്പ് അപ്പ് എക്സ്പ്രെഷൻ മെനു വരും
ലൗഡ്സ്‌പീക്കർ ഐക്കൺ അമർത്തുക
ഇഷ്ടമുള്ള സൗണ്ട്മോജി തിരഞ്ഞെടുക്കുക മെസ്സഞ്ചറിൽ സെൻഡ് ചെയ്യുക
Leave a Reply