പാര്‍ലമെന്‍റ് നടപടികള്‍ ലൈവ് ആയി സ്ട്രീം ചെയ്യുന്ന, പാര്‍ലമെന്‍റ് രേഖകളെല്ലാം കാണാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അവതരിപ്പിച്ചു. പാർലമെന്‍റ് സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പെരുമാറ്റം തത്സമയം കാണുവാന്‍ വോട്ടർമാരെ അനുവദിക്കുന്നതാണ് ‘LS മെമ്പർ ആപ്പ്’ (LS Member App) എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ.
എംപിമാര്‍ തങ്ങളുടെ പാര്‍ലമെന്‍റ് മണ്ഡലത്തിലെ ലോക്‌സഭാ മെമ്പര്‍ ആപ്പ് (LS Member App) ആണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഇതുവഴി എംപിയുടെ പ്രകടനവും വിലയിരുത്താനാകുമെന്ന് പറയുന്നു. എംപിമാരോട് ഇത് ഡൗണ്‍ലോഡ് ചെയ്യാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്‍റില്‍ ജനപ്രതിനിധികളുടെ പ്രകടനം പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണുവാന്‍ ഈ ആപ്പിലൂടെ സാധിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള ഈ ആപ്പ് പൊതുജനങ്ങള്‍ക്ക് നേരിട്ട് പിസിയിലോ മൊബൈലിലോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അതിനുപുറമെ, ഓരോ പാർലമെന്‍ററി മേഖലയിലെയും ലോകസഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും മറുപടികളും കാണാൻ വോട്ടർമാർക്ക് കഴിയും. അതല്ലാതെ, ഉപയോക്താക്കൾക്ക് ചർച്ചകൾ, അംഗങ്ങളുടെ വിവരങ്ങൾ, ബിസിനസ്സുകളുടെ ഒരു ലിസ്റ്റ്, പ്രസക്തമായ അറിയിപ്പുകൾ എന്നിവ ആക്സസ് ചെയ്യാനും സാധിക്കും.
Leave a Reply