മെച്ചപ്പെട്ട പെർഫോർമൻസും സെക്യൂരിറ്റി ഫീച്ചേഴ്സും ഉള്‍പ്പെടുത്തി ആൻഡ്രോയിഡ് 11നേക്കാൾ മികച്ച യൂസർ എക്സ്പീരിയൻസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഗൂഗിൾ ആൻഡ്രോയിഡ് 12 അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ ആൻഡ്രോയിഡ് 12 വേർഷനൊപ്പം ഉപയോക്താക്കൾക്കായി പുത്തൻ ഡിസൈനിലും കോൺഫിഗറേഷനിലും ഉള്ള മികച്ച ഫീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട്. അത്തരത്തിൽ അവതരിപ്പിച്ച ഫീച്ചറുകളിൽ ഒന്നാണ് സ്ക്രോളിങ് സ്ക്രീൻഷോട്ട്.
സ്ക്രോളിങ് സ്ക്രീൻഷോട്ട് ഫീച്ചർ വൺപ്ലസ്, സാംസങ് തുടങ്ങിയ ഡിവൈസുകളിൽ നേരത്തെ തന്നെ ലഭ്യമാണ്. എന്നാൽ ഗൂഗിൾ പിക്സൽ ഉൾപ്പെടെയുള്ള എല്ലാ ഡിവൈസുകളിലും ഈ ഫീച്ചർ ഇത്രയും കാലം ലഭ്യമായിരുന്നില്ല. ആൻഡ്രോയിഡ് 12 ആദ്യം പുറത്തിറക്കിയ സമയത്ത് ഗൂഗിൾ ക്രോമിൽ സ്ക്രോളിങ് ഫീച്ചര്‍ പിന്തുണ നല്‍കിയിരുന്നില്ല.
ഗൂഗിൾ ക്രോം സ്ക്രീനിൽ ഇടത് മൂലയിൽ ഷെയർ, എഡിറ്റ് ഐക്കണുകൾക്ക് അടുത്തായിട്ടാണ് സ്ക്രോളിങ് സ്ക്രീൻ ഷോട്ട് ഫീച്ചറും ലഭ്യമാക്കിയിരിക്കുന്നത്. ഫുൾ സ്‌ക്രീൻ വ്യൂവറും എഡിറ്റ്, സേവ്, ഷെയർ എന്നിവ ഉൾപ്പെടെയുള്ള ഓപ്ഷനുകളും ഫീച്ചറിൽ ലഭ്യമാണ്. കൂടാതെ, സ്ക്രീൻഷോട്ടിനായി എത്ര ഭാഗങ്ങൾ വേണമെന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
വൺപ്ലസ് ഉൾപ്പെടെയുള്ള ഏതാനും സ്‌മാർട്ട്‌ഫോണുകളിൽ സ്ക്രോളിങ് സ്‌ക്രീൻഷോട്ടുകൾ എടുത്ത് അയയ്‌ക്കുന്നതിന് മുമ്പ് അവ എഡിറ്റ് ചെയ്യാനും ഓപ്ഷനുണ്ട്. വൺപ്ലസ് ഉപയോക്താക്കൾ ഒരേസമയം വോളിയം, പവർ ബട്ടണുകൾ അമർത്തിപ്പിടിക്കുക. ഇത് കൂടാതെ 3 ഫിംഗർ സ്ക്രീൻഷോട്ട് ഓപ്ഷനും വൺപ്ലസിൽ ഉണ്ട്. നിങ്ങളുടെ ഫോൺ സ്ക്രീനിൽ മൂന്ന് വിരലുകൾ ഉപയോഗിച്ച് സ്വൈപ്പ് ചെയ്‌താണ് ഈ രീതിയിൽ സ്ക്രീൻഷോട്ട് എടുക്കുക. സ്‌ക്രീൻഷോട്ട് ക്യാപ്‌ചർ ചെയ്‌ത ശേഷം, സ്‌ക്രീനിന്‍റെ താഴെ വലത് ഭാഗത്തായി എക്സ്പാൻഡഡ് സ്‌ക്രീൻഷോട്ട് ഓപ്ഷൻ ദൃശ്യമാകും. അതിൽ ടാപ്പ് ചെയ്‌ത് ഫോണിലെ സ്ക്രോളിങ് സ്ക്രീൻഷോട്ട് ഫീച്ചർ ആക്ടിവേറ്റ് ചെയ്യുക.
Leave a Reply