പതിവ് ബ്രൗസറുകള്‍ നല്‍കുന്ന ഫീച്ചറുകള്‍ക്കപ്പുറത്ത് എന്തെല്ലാം നല്‍കാമെന്ന് അന്വേഷിക്കുന്നവരാണ് വിവാള്‍ഡി, ബ്രേവ് തുടങ്ങിയ ബ്രൗസറുകള്‍. ഡെസ്‌ക്ടോപ്പ് ആപ്പിനു പിന്നാലെ കൂടുതല്‍ ഫീച്ചറുകള്‍ പരീക്ഷിക്കാന്‍ താത്പര്യമുള്ള ആന്‍ഡ്രോയിഡ് ഒഎസ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്ന ഉദ്ദേശത്തോടെയാണ് വിവാള്‍ഡി 5.0 വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുന്നത്.
രണ്ടു ലെവലില്‍ ടാബ് സ്റ്റാക്കുകള്‍ കൊണ്ടുവരാന്‍സാധിക്കുന്ന രീതിയിലാണ് പുതിയ അപ്‌ഡേറ്റ്. ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്ന ലോകത്തെ ആദ്യത്തെ ബ്രൗസറായിരിക്കുകയാണ് വിവാള്‍ഡി. ആന്‍ഡ്രോയിഡ് ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ക്രോംബുക്കുകള്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ ടാബ് സ്റ്റാക് ഫീച്ചര്‍ നല്‍കിയിരിക്കുന്നത്. ഈ ഫീച്ചര്‍ നേരത്തെ വിവാള്‍ഡിയുടെ ഡെസ്‌ക്ടോപ്പ് ബ്രൗസറില്‍ ലഭ്യമായിരുന്നു.
ഒന്നിലേറെ വെബ്പേജുകള്‍ ഒരേസമയം തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമായിരിക്കുന്ന ഈ ഫീച്ചര്‍ ടാബ്‌ലറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഏറെ ഉപകാര പ്രദമായിരിക്കും. പുതിയ ടാബ് ബട്ടണില്‍ അല്‍പം ദീര്‍ഘമായി അമര്‍ത്തിപ്പിടിച്ചാല്‍ ഈ ഫീച്ചര്‍ എനേബിൾ ചെയ്യാം.
Leave a Reply