വാട്സ്‌ആപ്പില്‍ ജിഫ് സ്വന്തമായി ഉണ്ടാക്കാം

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച്‌ വാട്സ്‌ആപ്പില്‍ ഇഷ്ടമുള്ള ജിഫ് ഉണ്ടാക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ മറ്റ് ആപ്പുകളുടെ സഹായമില്ലാതെ വാട്സ്ആപ്പില്‍ നിങ്ങളുടെ സ്വന്തം ജിഫ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

• ആദ്യം വാട്സ്‌ആപ്പില്‍ ഒരു ചാറ്റ് ഓപ്പണ്‍ ചെയ്യുക

• ചാറ്റ് ബാറിലുള്ള ‘അറ്റാച്ച്‌മെന്‍റ്’ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

• ഗാലറിയില്‍ നിന്ന് ഏതെങ്കിലും വീഡിയോ തിരഞ്ഞെടുക്കുക.

• ജിഫ് വീഡിയോ ദൈര്‍ഘ്യം 5 സെക്കന്‍ഡ് ആയിരിക്കണം. വീഡിയോ ദൈര്‍ഘ്യം 5 സെക്കന്‍ഡില്‍ കൂടുതലാണെങ്കില്‍ അത് വാട്സ്‌ആപ്പില്‍ തന്നെ ട്രിം ചെയ്യാം.

• ഇതിന് ശേഷം ജിഫ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക, ആവശ്യമെങ്കില്‍, ഏതെങ്കിലും അടിക്കുറിപ്പും നല്‍കാം. ജിഫിലേക്ക് ആവശ്യമെങ്കില്‍ ഇമോജി ചേര്‍ക്കാനും സാധിക്കും.

• ഇത്രയും ചെയ്താല്‍ ആ ചാറ്റ് കോണ്‍ടാക്‌റ്റിലേക്ക് ജിഫ് അയക്കാം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*