ഒന്നിലധികം ജിമെയിലുകള്‍ ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ട്കൊണ്ടോ മറ്റ് കാരണങ്ങള്‍ക്കൊണ്ടോ ജിമെയില്‍ അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്താൽ യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ പ്ലേ എന്നിങ്ങനെയുള്ള എല്ലാ ആപ്പുകളിലെയും സേവനങ്ങളിലെയും അക്കൗണ്ടുമായി ബന്ധപ്പെട്ട ബാക്കപ്പുകളും ഡാറ്റയും അടക്കമുള്ള കാര്യങ്ങളിലേക്കുള്ള പൂർണ്ണമായ ആക്സസ് നിങ്ങൾക്ക് നഷ്ടപ്പെടും. ഇത്തരത്തില്‍ ഡാറ്റയും കണ്ടന്റും നഷ്ടപ്പെടുത്താൻ താൽപ്പര്യമില്ലെങ്കിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ഇവയെല്ലാം സേവ് ചെയ്ത് വയ്ക്കേണ്ടതുണ്ട്.
ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ?
എല്ലാ ഡാറ്റകളുടെയും ഫയലുകളുടെയും ഇമെയിലുകളുടെയും ഒരു ബാക്കപ്പ് ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് നിങ്ങൾക്ക് ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ സാധിക്കും.
• നിങ്ങളുടെ വെബ് ബ്രൗസറിൽ https://myaccount.google.com/ എന്ന ലിങ്ക് ഓപ്പൺ ചെയ്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിന്റെ അക്കൗണ്ട് സെറ്റിങ്സ് ഓപ്പൺ ചെയ്യുക.
• ഇടതുവശത്ത് ലഭ്യമായ മെനുവിൽ നിന്നുള്ള ഡാറ്റ & പേഴ്സണലൈസേഷൻ മെനു ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
• ‘ഡൗൺലോഡ്, ഡിലീറ്റ്, മേക്ക് എ പ്ലാൻ ഫോർ യുവർ ഡാറ്റ’ എന്ന ഓപ്ഷൻ കാണുന്നത് വരെ താഴേക്ക് സ്ക്രോൾ ചെയ്യുക.
• ‘ഡിലീറ്റ് എ സർവീസ് ഓർ യുവർ അക്കൗണ്ട്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
• ‘ഡിലീറ്റ് യൂവർ ഗൂഗിൾ അക്കൗണ്ട്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിന്റെ പാസ്വേഡ് നൽകാൻ ഗൂഗിൾ ആവശ്യപ്പെടും. ഈ പാസ്വേഡ് നൽകി ഓതന്റിക്കേഷൻ നൽകിയാൽ ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ആകുന്നതായിരിക്കും . ഇത്തരത്തിൽ പെർമനന്റ് ആയി ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ പിന്നീട് ഒരിക്കലും ഈ അക്കൗണ്ട് തിരികെ എടുക്കാൻ സാധിക്കുകയില്ല.
Leave a Reply