സൗത്ത് കൊറിയന്‍ കമ്പനിയായ സാംസങിന്‍റെ ജനപ്രിയ സീരിസായ ഗ്യാലക്‌സി നോട്ട് ഫോണുകള്‍ ഇറക്കുന്നത് അവസാനിപ്പിക്കുന്നു. 2022ല്‍ പുതിയ ഗ്യാലക്‌സി നോട്ട് ഫോണ്‍ സാംസങ്ങ് പുറത്തിറക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്യാലക്‌സി നോട്ടിന്‍റെ പ്രത്യേകതകള്‍ ഇനി ഇറങ്ങാന്‍ പോകുന്ന സാസംങ്ങിന്‍റെ ഗ്യാലക്‌സി S, ഗ്യാലക്‌സി Z സീരിസ് ഫോണുകളില്‍ ലഭ്യമാക്കാനാണ് സാംസങ്ങ് ഒരുങ്ങുന്നത്.
ഗ്യാലക്സി S 21 അള്‍ട്ര, ഗ്യാലക്സി Z ഫോള്‍ഡ് 3 എന്നിവയില്‍ ഗ്യാലക്സി നോട്ടിന്‍റെ ‘ക്ലാസിക് പ്രത്യേകതയായ’ എസ് പെന്‍ സാംസങ്ങ് നല്‍കിയിരുന്നു. 2021-ല്‍ ഗ്യാലക്സി നോട്ട് 20 ഫോണിന്‍റെ 3.2 ദശലക്ഷം യൂണിറ്റുകള്‍ സാംസങ്ങ് വിപണിയില്‍ വിറ്റുവെന്നാണ് കണക്കുകള്‍. ഗ്യാലക്സി നോട്ട് ആദ്യമായി ഇറങ്ങിയത് 2011 ലായിരുന്നു. അന്ന് ഈ ഫോണിന്‍റെ വലിപ്പം 5.3 ഇഞ്ച് ആയിരുന്നു. സാംസങ്ങ് ഫോര്‍ഡബിള്‍ ഫോണുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ വന്നതാണ് നോട്ട് സീരിസ് അവസാനിപ്പിക്കാന്‍ സാംസങ്ങിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply