യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിക്കുന്ന ജനപ്രിയ പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. നിരവധി പേരാണ് ഗൂഗിൾ പേ സേവനം ഉപയോഗിക്കുന്നത്. ഗൂഗിള്‍ പേയില്‍ ഒരു പുതിയ പേയ്‌മെന്‍റ് അക്കൗണ്ട് ചേർക്കുമ്പോഴോ ഇടപാട് നടത്തുമ്പോഴോ ഉപയോക്താവ് നൽകുന്ന 4 അക്ക അല്ലെങ്കിൽ 6 അക്ക നമ്പറാണ് യുപിഐ പിൻ. ഈ യുപിഐ പിൻ ഒരു ബാങ്ക് അക്കൗണ്ട് നിങ്ങളുടെ ഗൂഗിൾ പേയിൽ ചേർക്കുന്ന സമയത്താണ് സജ്ജീകരിക്കാൻ ആവശ്യപ്പെടുക.
ഗൂഗിൾ പേയില്‍ യുപിഐ പിൻ എങ്ങനെ മാറ്റാം?
ഫോണിൽ ഗൂഗിൾ പേ ആപ്പ് തുറക്കുക
നിങ്ങളുടെ ഫോട്ടോയിൽ ടാപ്പ് ചെയ്യുക, തുടർന്ന് ‘സെറ്റിംഗ്സ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
‘പ്രൈവസി & സെക്യൂരിറ്റി’ ഓപ്ഷനിൽ ടാപ്പുചെയ്യുക
‘യൂസ് ഗൂഗിൾ പിൻ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
ഇപ്പോൾ, ‘ഫോർഗോട്ട് പിൻ’ ടാപ്പ് ചെയ്യുക
തുടർന്ന് സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക
Leave a Reply