വാട്സ്ആപ്പിലെ പുതിയ മാറ്റങ്ങള്‍
ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിംഗ് എന്നിങ്ങനെ പുതിയ ചില ഫീച്ചറുകള്‍ കൂടി വാട്സ്ആപ്പില്‍ എത്തിയിരിക്കു ന്നു. “ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും നിയന്ത്രണവും നല്‍കുന്നതിനായാണ് പുതിയ ഫീച്ചറുകള്‍ അപ്ഡേറ്റ് ചെയ്തിരി ക്കുന്നത്.
ഫ്ലാഷ് കോളുകൾ
പുതിയ “ഫ്ലാഷ് കോളുകൾ” ഫീച്ചർ, ഒരേ ഡിവൈസിലോ അല്ലെങ്കിൽ പുതിയ ഡിവൈസിലോ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ഒരു ഓട്ടോമേറ്റഡ് കോളിലൂടെ പ്ലാറ്റ്‌ഫോമിൽ അവരുടെ ഫോൺ നമ്പറുകൾ പരിശോധിക്കുന്നതിന് വേണ്ടിയുള്ളതാണ്. നിലവിലുള്ള SMS വേരിഫിക്കേഷൻ ഇതോടെ ഇല്ലാതാകും.
മെസേജ് ലെവൽ റിപ്പോർട്ടിംഗ്
വാട്സാപ്പിൽ ഉപയോക്താവിന് ഇഷ്ടമില്ലാത്ത മെസ്സേജുകൾ ഫ്ലാഗ് ചെയ്യാൻ ഇത് അനുവദിക്കും. അതിനായി, മെസ്സേജിൽ അൽപ്പനേരം ടാപ്പ് ചെയ്ത് പിടിക്കുക. അപ്പോള്‍ ലഭ്യമാകുന്ന ഓപ്ഷനിൽ നിന്ന് യൂസറിനെ റിപ്പോർട്ടുചെയ്യാനോ ബ്ലോക്ക് ചെയ്യാനോ സാധിക്കും.
മറ്റൊരു പുതിയ ഫീച്ചറാണ് മൈ കോൺടാക്ട് എക്സ്പറ്റ്. പ്രൊഫൈൽ പിക്ചർ, ലാസ്റ്റ് സീൻ തുടങ്ങിയവയൊന്നും എല്ലാവരെയും കാണിക്കാതെ കസ്റ്റമൈസ് ചെയ്തിടാനുള്ളതാണീ ഫീച്ചര്‍.
Leave a Reply