ട്രൂകോളറിന്റെ പുതിയ പതിപ്പില്‍ നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്രൂകോളര്‍ വേര്‍ഷന്‍ 12 ല്‍ ഇന്റര്‍ഫേസില്‍ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ വീഡിയോ കോളര്‍ ഐഡി, കോള്‍ റെക്കോഡിംഗ്, കോള്‍ അനോണ്‍സ്, ഗോസ്റ്റ് കോള്‍ എന്നിങ്ങനെയാണ് പുതിയ ഫീച്ചറുകള്‍.
വീഡിയോ കോള്‍ ഐഡി: സുഹൃത്തുക്കളെയോ, കുടുംബത്തിലുള്ളവരെയോ കോള്‍ ചെയ്യുമ്പോള്‍ ചെറിയൊരു വീഡിയോ തുടക്കത്തില്‍ സെറ്റ് ചെയ്യാം. ഇതിന് സെല്‍ഫി വീഡിയോ തന്നെ വേണം എന്നില്ല. അപ്പിലെ ബില്‍ഡ് ഇന്‍ തീമുകളില്‍ നിന്നും തിരഞ്ഞെടുക്കാം.
കോള്‍ റെക്കോഡിംഗ്: ട്രൂകോളര്‍ വഴി ചെയ്യുന്ന ഇന്‍കമിംഗ്, ഔട്ട്ഗോയിംഗ് കോളുകള്‍ റെക്കോഡ് ചെയ്യാം. എന്നാല്‍ പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭിക്കുകയുള്ളൂ. അതേസമയം നിലവില്‍ പല ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇന്‍ബില്‍റ്റായി തന്നെ ഈ പ്രത്യേകതയുണ്ട്.
കോള്‍ അനോണ്‍സ്: ഒരു കോള്‍ വരുമ്പോള്‍ ആപ്ലിക്കേഷന്‍ വിളിക്കുന്നയാളുടെ പേര് പറയും. ഇത് ചില ഫോണുകളില്‍ ലഭ്യമാണെങ്കിലും. നിങ്ങളുടെ കോണ്ടാക്റ്റില് ഇല്ലാത്ത, എന്നാല്‍ ട്രൂക്കോളറില്‍ ലഭ്യമായ കോണ്ടാക്റ്റ് ആണെങ്കിലും ഈ ഫീച്ചര്‍ വഴി പേര് പറയും. പ്രീമിയം , ഗോള്‍ഡന്‍ മെമ്പര്മാര്ക്കാ യിരിക്കും ഈ ഫീച്ചര്‍ ലഭിക്കുക.
ഗോസ്റ്റ് കോള്‍: ഏറ്റവും പ്രധാനപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഫീച്ചറാണ് ഗോസ്റ്റ് കോള്‍. ട്രൂകോള്‍ പ്രീമിയം , ഗോള്‍ഡന്‍ മെമ്പര്‍മാര്‍ക്കായിരിക്കും ഈ ഫീച്ചര്‍ ലഭിക്കുക. ഇത് പ്രകാരം ഒരു ഉപയോക്താവിന് പുതിയ നമ്പറും ഫോട്ടോയും ചേര്‍ത്ത് തീര്‍ത്തും അജ്ഞാതമായി മറ്റൊരാളെ കോള്‍ ചെയ്യാം.
Leave a Reply