ഇന്ത്യ സ്വന്തമായി 6ജി സാങ്കേതികവിദ്യ വികസിപ്പിച്ചു വരികയാണെന്നും അത് 2023 അവസാനമോ 2024 ആദ്യമോ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാജ്യത്ത് 6ജി ടെക്നോളജിക്കായി സോഫ്റ്റ്വെയറും ഹാർഡ്വെയറും നിർമ്മിക്കുന്നുണ്ട്. ഇത് ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും നൽകാൻ സാധിക്കുമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
5ജിയ്ക്കായിയുള്ള കാത്തിരിപ്പ് 2022 മൂന്നാം പാദത്തിൽ അവസാനിക്കുമെന്ന് കരുതുന്നു. ഇന്ത്യയിലെ 5ജി സ്പെക്ട്രം ലേലം 2022 ന്റെ രണ്ടാംപാദത്തിൽ നടന്നേക്കും എന്നാണ് കേന്ദ്ര ഐടി മന്ത്രി സൂചിപ്പിച്ചിരിക്കുന്നത്. ട്രായി 5ജി ലേലത്തിനുള്ള റഫറൻസ് നൽകിക്കഴിഞ്ഞു.
Leave a Reply