നിയമവിരുദ്ധമായി 600 ലോൺ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആർബിഐ

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും വായ്പ നല്‍കുന്നതുള്‍പ്പെടെ ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട അനധികൃത ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍ബിഐ. രാജ്യത്ത് കുറഞ്ഞത് 600 ലോൺ ആപ്പുകൾ ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിസർബാങ്ക് ഓഫ് ഇന്ത്യയുടെ വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ആപ്പുകൾ വ്യക്തികളെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങളെക്കുറിച്ചും ആർബിഐ ആശങ്ക രേഖപ്പെടുത്തി. ലോൺ അടച്ചു തീർത്താൽ പോലും തങ്ങളുടെ ഡേറ്റ ആപ്പില്‍ നിന്ന് നീക്കംചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നില്ലെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു.

ഡിജിറ്റല്‍ വായ്പയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനായി ആര്‍ബിഐ രൂപീകരിച്ച സമിതി ഇത്തരത്തിലുള്ള ലോണ്‍ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി ശക്തമായ സംവിധാനത്തിന്‍റെ ആവശ്യകത ശുപാര്‍ശ ചെയ്തു. ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ഒരു നോഡല്‍ ഏജന്‍സിയുടെ വെരിഫിക്കേഷന്‍ പ്രോസസിന് വിധേയമാക്കുന്നത് മുതല്‍ നിയമവിരുദ്ധമായ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമനിര്‍മ്മാണം വരെയുള്ള കാര്യങ്ങളാണ് ശുപാര്‍ശകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*