ഒരു ഇമേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സേര്‍ച്ച് ചെയ്യുന്നതിനായി ഉപയോഗിക്കാവുന്ന ഫീച്ചറാണ് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്. അതായത്, ഗൂഗിളില്‍ വാക്കുകൾക്ക് പകരം ചിത്രങ്ങൾ ഉപയോഗിച്ച് സേര്‍ച്ച് ചെയ്യുന്ന സംവിധാനം.
ഏതെങ്കിലും ചിത്രത്തിന്റെ യഥാർത്ഥ സോഴ്സ് കണ്ടെത്തണമെങ്കിൽ, അതല്ലെങ്കിൽ സമാനമായ ഒരു ചിത്രം ലഭിക്കണമെങ്കിൽ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിക്കാം. ഓൺലൈനിൽ ഒരു ഇമേജ് കാണുകയും അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ആ ചിത്രത്തിന്റെ യുആർഎൽ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് സേര്‍ച്ച് ചെയ്യാവുന്നതാണ്.
റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യാം
കമ്പ്യൂട്ടറിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യാൻ, ആദ്യം images.google.com എന്ന ലിങ്കിൽ കയറുക. തുടർന്ന് ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം നിങ്ങൾ ചിത്രം അപ്ലോഡ് ചെയ്യാനാണ് പോകുന്നത് എങ്കിൽ ആ ചിത്രം തിരഞ്ഞെടുക്കുക. അതല്ലെങ്കിൽ ചിത്രത്തിന്റെ യുആർഎൽ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക. തുടർന്ന് സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ അപ്ലോഡ് ചെയ്ത ചിത്രത്തിന് സമാനമായ ചിത്രങ്ങളോ ആ ചിത്രം എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിലോ അതിന്റെ സോഴ്സുകളോ ഗൂഗിൾ സെർച്ച് റിസൾട്ടായി കാണിച്ച് തരും.
Leave a Reply