വീഡിയോ കോളിംഗ്, വീഡിയോ കോൺഫറൻസിംഗ് സേവനങ്ങൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. ലോക്ക്ഡൗൺ കാരണം വർക്ക് അറ്റ് ഹോം ആയിട്ടുള്ളവർക്ക് സഹപ്രവർത്തകരുമായി ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കുന്നത്തിന് വീഡിയോ കോൺഫറൻസിംഗ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നു.അതുപോലെതന്നെ ബന്ധുമിത്രാദികളെ കാണുവാൻ വീഡിയോകോ ൾ സേവനങ്ങളും ആണ് ഇന്ന് ആശ്രയം. കുറച്ചുനാൾ മുൻപുവരെ പൊതുവേ വിദേശത്തുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം കണക്ട് ചെയ്യുന്നതിനായി വീഡിയോ കോളിംഗ് സേവനങ്ങൾ പൊതുവേ പ്രയോജനപ്പെടുത്തിയിരുന്നു എങ്കിൽ ഇന്ന് കഥ അപ്പാടെ മാറിയിരിക്കുകയാണ്.വീഡിയോ കോളിംഗ് സേവനങ്ങൾക്ക് ഉപയോക്താക്കൾ ഏറി വന്നപ്പോൾ വിവിധ കമ്പനികൾ തങ്ങളുടെ സേവനങ്ങളിൽ പുതിയ ഫീച്ചറുകൾ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്ന തിരക്കിലാണിപ്പോൾ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള വാട്സ്ആപ്പിന് ഈ ലോക്ക്ഡൗൺകാലത്ത് തങ്ങളുടെ വീഡിയോ കോളിംഗ് സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇയൊരു സാഹചര്യത്തിൽ വോയിസ് ,വീഡിയോ ഗ്രൂപ്പ് കോളിംഗ് സംവിധാനങ്ങൾ എളുപ്പം ആക്കിയിരിക്കുകയാണ് കമ്പനി. വാട്സ്ആപ്പിലെ ഏറ്റവും പുതിയ വേർഷ നിലേക്ക് അപ്ഡേറ്റ് ചെയ്താൽ ഈ സൗകര്യങ്ങൾ ലഭ്യമാകും. നാലോ അതിൽ കുറവോ അംഗങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വോയിസ്, വീഡിയോ കോൾ ഐക്കണുകൾ ലഭ്യമാണ്. നാലിൽ കൂടുതൽ അംഗങ്ങളുള്ള ഗ്രൂപ്പുകളിൽ ഗ്രൂപ്പിന്റെ പേരിന് സമീപമുള്ള കോൾ ഐക്കണിൽ ടാപ്പ് ചെയ്യുമ്പോൾ ഗ്രൂപ്പ് അംഗങ്ങളുടെ ലിസ്റ്റ് പോപ് അപ്പ് ആയിവരുന്നതാണ്. അതിൽ പരമാവധി മൂന്ന് പേരെ തിരഞ്ഞെടുത്ത് വീഡിയോ കോൾ ആരംഭിക്കാവുന്നതാണ്.
വെബ് എക്സ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ്, സ്കൈപ്പ്, ജോയിൻ. മി പോലുള്ള മികച്ച ഗ്രൂപ്പ് വീഡിയോ കോളിംഗ് ആപ്പുകൾ ഉണ്ടായിട്ടും ഈ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നതും സൂം ആപ്പാണ്. 40 മിനിറ്റ് സമയപരിധിയിൽ നൂറോളം അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സൗജന്യ ഓൺലൈൻ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമാണ് സൂം. ഔദ്യോഗിക ആവശ്യങ്ങൾക്ക് പുറമേ വ്യക്തിപരമായ വീഡിയോ കോളിനും ഉപയോഗിക്കുന്ന സൂം ആപ്പിനെതിരെ ഇപ്പോൾ ധാരാളം സുരക്ഷാപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. അതിലൊന്നാണ് ഓൺലൈൻ കോൺഫറൻസിങ് കോളുകളിൽ നമ്മൾ ലിങ്ക് ചെയ്യാത്ത ഒരാൾ മീറ്റിംഗിൽ പങ്കാളികളാകുന്നു എന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കമ്പനി ആപ്ലിക്കേഷനിൽ വെയ്റ്റിങ് ഓപ്ഷൻ ഡിഫോൾട്ടായി സെറ്റ് ചെയ്തിട്ടുണ്ട്. ആയതിനാൽ ഇനി മുതൽ ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ ലിങ്ക് ലഭിച്ചവർ ജോയിൻ ചെയ്യാനുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്താൽ വെയിറ്റിംഗ് റൂമിൽ എത്തും. തുടർന്ന് ഹോസ്റ്റ് അനുമതിയോടെ മാത്രമേ മീറ്റിങ്ങിന് ഭാഗമാകാൻ സാധിക്കു. കൂടാതെ ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുന്നതിന് പാസ്സ്‌വേർഡ് സംവിധാനവും ഉപയോഗപ്പെടുത്തണമെന്ന് കമ്പനി ഉപയോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്. ഇതിനായി വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അക്കൗണ്ട് മാനേജ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽ അക്കൗണ്ട് സെറ്റിംഗ്സ് തെരഞ്ഞെടുക്കുക. ഈ ടാബിൽ പാസ്സ്‌വേർഡ് സെറ്റിംഗ്സ് വേണ്ട മാറ്റം വരുത്തിയാൽ മതി.
സുരക്ഷാ പ്രശ്നങ്ങൾ കാരണം ടെക്നോളജി ഭീമൻമാരായ ഗൂഗിളുപോലും സൂം ആപ്പ് ഔദ്യോഗിക ആവശ്യങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് തങ്ങളുടെ തൊഴിലാളികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തൊക്കെയായാലും ഇന്നും സൂമിന്റെ പ്രചാരത്തിൽ കുറവുകൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
Leave a Reply