കൊറോണ കാലത്തെ ഡ്രോൺ സേവനം

കൊറോണ കാലത്ത് ഡിജിറ്റൽ ഉപകരണങ്ങളുടെ സേവനങ്ങൾ പല മാർഗത്തിൽ പല രംഗങ്ങളിലും ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ ഉപകരണങ്ങൾ പ്രധാനിയായ ഡ്രോൺ സേവനങ്ങൾ പോലും നമ്മുടെ രാജ്യത്ത് പല സംസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ, വിദേശരാജ്യങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡ്രോണുകൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്.

 കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ  ലോക്ക്ഡൗൺ ലംഘിക്കുന്നവരെ കണ്ടു പിടിക്കുന്നതിനായി പോലീസ് സേന ഡ്രോൺ സഹായം ആണ് ഉപയോഗിക്കുന്നത്. കൂടാതെ രോഗലക്ഷണങ്ങളുള്ള ആളുകളെ തിരിച്ച് അവർക്ക് മരുന്നുകൾ എത്തിക്കുന്നതിനും   ഈ ഉപകരണം ഉപയോഗിക്കപ്പെടുന്നുണ്ട്. 

ബീഹാറിലെ ഗയ മുനിസിപ്പൽ കോർപ്പറേഷനിലെ പ്രധാന റോഡുകളും കെട്ടിടങ്ങളും ചെറിയ നിരത്തുകളും വൃത്തിയാക്കുന്നതിന് ഡ്രോൺ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. ദിവസത്തിൽ രണ്ട് തവണ പ്രവർത്തിക്കുന്ന ഡ്രോണുകൾ തെരുവുകളും കെട്ടിടങ്ങളും ഔഷധഗുണമുള്ള സാനിറ്റൈസർ തളിക്കുകയാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*