വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ഗ്രൂപ്പിനുള്ളില്‍ തന്നെ ഗ്രൂപ്പുകള്‍ (കമ്മ്യൂണിറ്റി) ആരംഭിക്കാന്‍ സാധിക്കുമെന്നാണ് സൂചന. അതായത് ഒരു ഗ്രൂപ്പിലെ തന്നെ ഏതാനും നമ്പര്‍ മാത്രം ഉള്‍പ്പെടുത്തി ഗ്രൂപ്പിനുള്ളില്‍ തന്നെ ഗ്രൂപ്പ് ആരംഭിക്കുകയും അതില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ പ്രാധാന ഗ്രൂപ്പിലേയ്ക്ക് അയക്കുവാനും സാധിക്കുന്ന സംവിധാനമായിരിക്കാം ഇത്.
കമ്മ്യൂണിറ്റി ഇന്‍വൈറ്റ് ലിങ്ക് വഴി ഉപയോക്താക്കളെ ക്ഷണിക്കാനുള്ള അധികാരം ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമായിരിക്കും. പിന്നീട് മറ്റ് ഗ്രൂപ്പ് മെമ്പര്‍മാര്‍ക്കും സന്ദേശം അയക്കാം. ചാറ്റ് എന്‍ഡ് ടു എന്‍ഡ് എൻക്രിപ്റ്റഡ് ആയിരിക്കും. ഗ്രൂപ്പ് ചാറ്റുകളിലെ കമ്മ്യൂണിറ്റികള്‍ തിരിച്ചറിയാനായി ചെറിയ ഡിസൈന്‍ മാറ്റവും പ്രത്യേകം ഐക്കണുകളും നല്‍കും
Leave a Reply