മൈക്രോസോഫ്റ്റിന്‍റെ ക്ലിപ്പി തിരികെയെത്തുന്നു

മൈക്രോസോഫ്റ്റിന്റെ ആനിമേറ്റഡ് പേപ്പർ ക്ലിപ്പ് വലിയൊരിടവേളയ്ക്ക് ശേഷം തിരികെ എത്തുന്നു. മൈക്രോസോഫ്റ്റ് ടീംസിന്റെ സ്റ്റിക്കർ പായ്ക്കിലാണ് ക്ലിപ്പി എത്തുന്നത്. ഉടന്‍തന്നെ ഇത് ഉപഭോക്താക്കൾക്കെല്ലാം ലഭ്യമാവും. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ഫീഡ് ബാക്ക് പോർട്ടലിലാണ് മൈക്രോസോഫ്റ്റ് ജീവനക്കാരനായ അലെക്സ്.ഒ ഈ വിവരം പുറത്തുവിട്ടത്.

നിരവധി പേപ്പർ ക്ലിപ്പ് ഡിസൈനുകൾ ഉണ്ടെങ്കിലും ഇവ ആനിമേറ്റഡ് അല്ല. വിൻഡോസിലെ സാധാരണ പേപ്പർക്ലിപ്പ് ഇമോജിയ്ക്ക് പകരമായാണ് ക്ലിപ്പി എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് എംഎസ് ഓഫീസ് സോഫ്റ്റ് വെയറുകളിൽ ഉണ്ടായിരുന്ന അനിമേറ്റഡ് ഡിജിറ്റൽ അസിസ്റ്റന്റ് ആയിരുന്നു ക്ലിപ്പി. ഉപഭോക്താക്കൾക്ക് ജോലിക്കിടെ സഹായകരമായ നിർദേശങ്ങൾ നൽകുകയായിരുന്നു ക്ലിപ്പിയുടെ ജോലി.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*