ഉപയോക്താവിന്റെ ഫോൺ വാട്സ്ആപ്പ് വെബുമായി നേരത്തെ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് സ്മാർട്ട്ഫോൺ ഇല്ലാതെ വാട്സ്ആപ്പ് വെബ് ഉപയോഗിക്കാന്‍ സാധിക്കുക. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്യാതെ തന്നെ ഡെസ്ക്ടോപ്പില് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയും. അതിനുള്ള മാര്‍ഗ്ഗം ചുവടെ നല്കുന്നു.
സ്റ്റെപ് 1: ഉപയോക്താവിന്റെ ഫോണിൽ വാട്സ്ആപ്പ് തുറന്ന് സ്ക്രീനിന്റെ മുകളിൽ വലത് വശത്ത് കാണുന്ന മൂന്ന് ഡോട്ടുകളുള്ള ഐക്കണിൽ ടാപ്പ് ചെയ്യുക.
സ്റ്റെപ് 2: “ലിങ്ക്ഡ് ഡിവൈസസ്” എന്നതിൽ ടാപ്പ് ചെയ്യുക. ശേഷം വരുന്ന ഓപ്ഷനില്‍ നിന്ന് “മൾട്ടി-ഡിവൈസ് ബീറ്റ” എന്നതിൽ ടാപ്പ് ചെയ്യുക. അപ്പോള്‍ മള്‍ട്ടി –ഡിവൈസ് ബീറ്റയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.
സ്റ്റെപ് 3: ഇപ്പോൾ, “ജോയിൻ ബീറ്റ” ബട്ടണിൽ ടാപ്പുചെയ്ത് “കണ്ടിന്യു” ബട്ടണിൽ അമർത്തുക. അതിനുശേഷം, ക്യൂആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് സ്മാർട്ട്ഫോൺ വാട്സ്ആപ്പ് വെബിലേക്ക് ലിങ്ക് ചെയ്യാൻ കഴിയും.
“മൾട്ടി-ഡിവൈസ് ബീറ്റ” ഉപയോഗിക്കുമ്പോള്‍ വാട്സ്ആപ്പിന്റെ ചില ഫീച്ചറുകളെ നിലവില്‍ ഇത് പിന്തുണയ്ക്കുന്നില്ല. പ്രധാന ഡിവൈസ് ഐഫോൺ ആണെങ്കിൽ, മറ്റു ഉപകരണങ്ങളിലൂടെ ചാറ്റുകൾ മായ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്താൽ ഈ ഫീച്ചർ പ്രവർത്തിക്കില്ലെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ പറയുന്നു. വാട്സ്ആപ്പിന്റെ വളരെ പഴയ പതിപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളിലും ഈ ഫീച്ചർ ലഭിക്കില്ല. ടാബ്ലറ്റുകളുടെ കാര്യത്തിലും ഇതുതന്നെയാണ്. ലൈവ് ലൊക്കേഷൻ മറ്റു ഡിവൈസിൽ കാണാൻ കഴിയില്ലെന്ന് വാട്സ്ആപ്പ് പറഞ്ഞിട്ടുണ്ട്. വാട്സ്ആപ്പ് വെബിൽ നിന്നുള്ള ലിങ്ക് പ്രിവ്യൂകളുള്ള സന്ദേശങ്ങൾ മൾട്ടി-ഡിവൈസ് ബീറ്റ ഫീച്ചറിൽ പിന്തുണയ്ക്കില്ല.
Leave a Reply