പ്രോട്ടോണ്‍ മെയിലിന്റെ സേവനവാഗ്ദാനങ്ങളില്‍ മാറ്റം

ഏറെ സ്വകാര്യത അവകാശപ്പെടുന്ന പ്രോട്ടോണ്‍ മെയില്‍ (protonmail.com) ഈയിടെ തങ്ങളുടെ വാഗ്ദാനങ്ങളില്‍ ഇളവ് വരുത്തി. അയയ്ക്കുന്ന ആളും സ്വീകരിക്കുന്ന ആളും പ്രോട്ടോണ്‍ മെയില്‍ ഉപയോക്താവ് ആണെങ്കില്‍ എന്‍ക്രിപ്‌ഷന്‍ തുടര്‍ന്നും ഉണ്ടായിരിക്കുമെങ്കിലും ഉപയോക്താക്കളുടെ ഐപി വിലാസം രേഖപ്പെടുത്തി വയ്ക്കില്ല എന്ന് ഉറപ്പു തരുന്നില്ല. ഈ അടുത്ത് സ്വിസ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഒരുഉപയോക്താവിന്റെ ഐപി വിലാസാവും ബ്രൗസര്‍ ഫിംഗര്‍ പ്രിന്റും ഗവണ്‍മെന്റിന് അവര്‍ കൈമാറേണ്ടതായി വരികയും അത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. പ്രോട്ടോണ്‍ മെയിലിനു നിയമപരമായി പ്രവര്‍ത്തനം തുടരണമെങ്കില്‍ അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ തീര്‍ച്ചയായും ഉപയോക്താക്കളുടെ ഐപി കൈമാറേണ്ടതുണ്ട്. കൂടുതല്‍ സ്വകാര്യത വേണമാണെകില്‍ ടോര്‍ ബ്രൗസര്‍ പോലെയുള്ള സംവിധാനം ഉപയോഗിക്കാനാണ് പ്രോട്ടോണ്‍ മെയില്‍ ഉപയോക്താക്കളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*