ഉറവിടം: ഭീതിക്കുപിന്നില്‍

മുതിര്‍ന്ന ഒരു മനുഷ്യനെ വേട്ടയാടുന്ന ഭീതിയുടെ, ആത്മവിശ്വാസമില്ലായ്മയുടെ, അധികാരഭയത്തിന്റെ ഉറവിടമെന്താ​ണ്? കുട്ടിയായിരിക്കുമ്പോള്‍ അവനെ, അവളെ അനുസരിപ്പിക്കാന്‍ മുതിര്‍ന്നവര്‍ മെനഞ്ഞ കഥകളിലുണ്ടോ അതിനുത്തരം? അതു തേടിയുള്ള യാത്രയാണ് ‘ഉറവിടം’ എന്ന ഷോര്‍ട്ട് ഫിലിം. ലോക്ക്ഡൌണിന്റെ വിരസതയില്‍ തുടക്കമിട്ട് ഗൌരവമേറിയ ഒന്നായി മാറിയ ഒരു സംരംഭം.

തുടക്കക്കാരാണ് ചിത്രത്തിനു പിന്നിലും മുന്നിലും. എന്നാല്‍ അതിന്റെ പതർച്ചകളൊന്നുമില്ലാതെ ആദ്യന്തം പ്രേക്ഷകരെ മുൾമുനയിൽ നിർത്തി, വിഷയത്തിന്റെ തീവ്രത ഉള്ളിൽ ശേഷിപ്പിച്ച് ഈ ചെറുചിത്രം അവസാനിക്കുമ്പോൾ മനം നിറഞ്ഞു കയ്യടിക്കാതിരിക്കാനാവില്ല ആർക്കും. തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രസക്തിയും അതിനെ കഥയായി മെനഞ്ഞതിന്റെ കൃത്യതയും അഭിനയിച്ചു ഫലിപ്പിച്ചതിന്റെ മനോഹാരിതയും പശ്ചാത്തലവും രംഗങ്ങളും ശബ്ദവും വെളിച്ചവും സംയോജിപ്പിച്ചതിന്റെ ചാരുതയും ഈ ഹ്രസ്വചിത്രത്തെ വളരെ മികച്ചതാക്കുന്നു. കിരൺഷാ ധർമേന്ദ്രന്റെ കഥയിൽ റിച്ചു കെ ബിജോയ് സംവിധാനവും അക്ഷയ് ജെയിംസ് ഛായാഗ്രഹണവും നിർവ്വഹിച്ച ഈ ചിത്രത്തിനുപിന്നിൽ ഇവരോടൊപ്പം ഒരുപാട് പേരുടെ കൂട്ടായ അധ്വാനവും പിന്തുണയും ഉണ്ട്. ചിത്രീകരണത്തിനുമാത്രം ചെലവായത് 1,20,000 രൂപയാണ്.

യൂട്യൂബില്‍ പതിനായിരത്തോളം ആളുകള്‍ ഇതിനകം തന്നെ ചിത്രം കണ്ടുകഴിഞ്ഞു. ഇത്രയും സാങ്കേതികമേന്മയില്‍ ഒരു ചെറുചിത്രം കാണുമ്പോള്‍ അതിനുപിന്നിലെ സങ്കേതങ്ങളെന്ത് എന്ന ചോദ്യം സ്വാഭാവികം.

സോണി A7iii ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചത്. ട്രൈപോഡ്, സ്ലൈഡർ, ക്രെയിൻ/ഗിംബാള്‍ എന്നിവ ഉപയോഗിച്ചിരുന്നു. എത്ര നല്ല ക്യാമറയായാലും ലൈറ്റിങ്ങിന് ഏറെ പ്രാധാന്യമുണ്ടല്ലോ. ഓരോ രംഗത്തിനും അനുയോജ്യമായ വിവിധ ഇനം ലൈറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിന് ജനറേറ്ററും ക്രമീകരിച്ചിരുന്നു. ലില്ലിപുട്ട് സ്ക്രീൻ ഉപയോഗിച്ചാണ് ചിത്രീകരണ വേളയിൽ ഓരോ രംഗവും നിരീക്ഷിച്ചത്. അഡോബി പ്രീമിയർ പ്രോ, ആഫ്റ്റർ ഇഫക്റ്റ്സ്‌ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ എഡിറ്റിംഗിനായി ഉപയോഗിച്ചു. ചോരക്കാടൻ എന്ന കഥാപാത്ര മികവിനായി പ്രത്യേക മുഖം മൂടിയും വസ്ത്രങ്ങളും ഡിസൈൻ ചെയ്തു.

കൂടുതല്‍ സാങ്കേതികവിശദാംശങ്ങള്‍:

ലെന്‍സുകള്‍: 16-35, 35, 50, 85, 70
ലൈറ്റുകള്‍: Godox SL 200, Godox LC 500, Par light, Baby light
ലൈറ്റിങ് സപ്പോര്‍ട്ട്: സാന്‍ഡ്ബാഗ്, ജനറേറ്റര്‍
റെക്കോഡിങ്: 4K
കളര്‍ ഗ്രേഡിങ് റെസലൂഷന്‍: 2K

About The Author

Be the first to comment

Leave a Reply

Your email address will not be published.


*