ചിപ്പുകൾക്ക് ക്ഷാമം, ടെക് കമ്പനികൾ പ്രതിസന്ധിയിൽ

Chip shortage

ഏതൊരു ഇലക്ട്രോണിക് ഡിവൈസിന്റെയും പ്രധാന ഭാഗങ്ങളാണ് ചിപ്പുകൾ അഥവാ സെമികണ്ടക്ടർ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകൾ. എന്നാൽ കുറച്ച് കാലങ്ങളായി ഇതിന്റെ ലഭ്യതക്കുറവ് കമ്പനികളെ ബാധിച്ചിരിക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം മൂലം ഫാക്ടറികൾ അടച്ചതായിരുന്നു ഇതിന്റെ ആദ്യ കാരണമെങ്കിലും പിന്നീട് ഫാക്ടറികൾ തുറന്നപ്പോഴേക്കും ഇലക്ട്രോണിക് ഡിവൈസുകൾക്ക് ആവശ്യക്കാരേറി, ഇതോടെ ചിപ്പുകളുടെ ക്ഷാമവും വർദ്ധിച്ചു. ലോക്ക് ഡൗണും ഓണ്‍ലൈൻ വിദ്യാഭ്യാസവും പുതിയ ലാപ്ടോപ്, മൊബൈൽ, ടിവി എന്നിവയ്ക്ക് ആവശ്യക്കാര്‍ കൂടാൻ കാരണമായി. ആപ്പിളടക്കമുള്ള ഭീമൻ കമ്പനികളും കാര്‍നിര്‍മാതാക്കളും മറ്റും ഇത് കാരണം ഇപ്പോൾ പ്രതിസന്ധിയിലാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*