ഫേസ്ബുക്കിലെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ അപ്ലിക്കേഷൻ ആണ് എന്നാൽ വാട്സാപ്പ് തങ്ങളുടെ പ്രൈവസി പോളിസിയിൽ വരുത്തിയ മാറ്റം ജനങ്ങൾക്കിടയിൽ ഭീതി പരത്തി. സ്വന്തം വിവരങ്ങൾ ചോരുമെന്നും ചാറ്റുകൾ പരസ്യമാകുമെന്നും പ്രചരിച്ചതിനെ തുടർന്നു വാട്സാപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വ്യാപകമായ കുറവുണ്ടായി. അതിനെ തുടർന്നു വാട്സാപ്പ് തന്നെ ചാറ്റുകൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള മാർഗങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് 2 സ്റ്റെപ് വെരിഫിക്കേഷൻ, നിങ്ങളെ ആർക്കൊക്കെ ഗ്രൂപ്പിലേക്ക് ചേർക്കാം, സ്പാം റിപ്പോർട്ടിങ്,
പ്രൊഫൈൽ ആരൊക്കെ കാണണം എന്നിങ്ങനെയുള്ള 4 പ്രൈവസി ഫീച്ചർസ് ആണ് വാട്സാപ്പ് ചൂണ്ടി കാണിച്ചിരിക്കുന്നത് എന്നാൽ ഇത് നിലവിൽ ഉണ്ടായിരുന്ന ഫീച്ചർസ് ആണ്. എല്ലാവരുടെയും ചാറ്റുകൾ തികച്ചും സുരക്ഷിതവും സ്വകാര്യവും ആയിരിക്കുമെന്നും വാട്സാപ്പ് കൂട്ടിച്ചേർത്തു.
Leave a Reply