ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വാട്സ്ആപ്പിന്‍റെ ഡേറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് വ്യക്തമായ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കമ്പനി. സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഫോൺ കോണ്ടാക്ടുകൾ ഫെയ്സ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വാട്സ്ആപ്പിലൂടെ ആരൊക്കെ വിളിക്കുന്നു എന്നോ മെസേജ് ചെയ്യുന്നു എന്നോ കമ്പനി പരിശോധിക്കുന്നില്ല എന്നും മെസേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിലൂടെ സുരക്ഷിതമാണ് എന്നും കമ്പനി ആവര്‍ത്തിക്കുന്നു.
വാട്സ്ആപ്പിനോ ഫെയ്സ്ബുക്കിനോ ഉപഭോക്താവിന്‍റെ ലൊക്കേഷൻ കാണാൻ കഴിയില്ല. അതിനും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ ഉണ്ട്. ഫോൺ കോണ്ടാക്ടുകൾ ഫെയ്സ്ബുക്കുമായി പങ്കുവെക്കുന്നില്ല. കോണ്ടാക്ട് പെർമിഷൻ ചോദിക്കുന്നത് അഡ്രസ് ബുക്കിലെ മറ്റ് വാട്സ്ആപ്പ് ഉപഭോക്താക്കളെ തിരിച്ചറിയാൻ മാത്രമാണ്, ഗ്രൂപ്പുകൾ സ്വകാര്യമായി തുടരും എന്നിങ്ങനെയാണ് വാട്സ്ആപ്പ് വിശദീകരിക്കുന്നത്.
Leave a Reply